ADVERTISEMENT

മുംബൈ ∙ മുപ്പതു വർഷം മുൻപുള്ള വഞ്ചനാ കേസിൽ കൃഷിമന്ത്രിയും എൻസിപി (അജിത് വിഭാഗം) നേതാവുമായ മണിക്‌റാവു കൊക്കാട്ടെയ്ക്ക് നാസിക് കോടതി രണ്ടു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. സഹോദരൻ സുനിൽ കൊക്കാട്ടെയെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.

1995ൽ വ്യാജരേഖ ഉണ്ടാക്കി സർക്കാർ ക്വോട്ടയിൽ ഇരുവരും ഫ്ലാറ്റ് സ്വന്തമാക്കിയെന്ന് ആരോപിച്ച് മുൻ മന്ത്രി ടി.എസ്.ദിഘോളെ നൽകിയ പരാതിയിലാണ് കേസ്. ജാമ്യം ലഭിച്ചതായും ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും ശിക്ഷാവിധിക്കു പിന്നാലെ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്വന്തമായി ഫ്ലാറ്റുകൾ ഇല്ലെന്നും താഴ്ന്ന വരുമാനക്കാരുടെ വിഭാഗത്തിൽപ്പെട്ടവരാണെന്നും അവകാശപ്പെട്ട് മുഖ്യമന്ത്രിയുടെ ക്വോട്ടയിൽ കോക്കാട്ടെ സഹോദരങ്ങൾ യെവ്‌ലാക്കർ കോളജ് റോഡിൽ രണ്ട് ഫ്ലാറ്റുകൾ സ്വന്തമാക്കി. ഇതിൽ ക്രമക്കേട് ആരോപിച്ചാണ് ദിഘോളെ പരാതി നൽകിയത്.

എൻസിപി (അജിത് വിഭാഗം) നേതാവും പൊതുവിതരണ മന്ത്രിയുമായ ധനഞ്ജയ് മുണ്ടെ ബീഡിൽ സർപഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നതിനിടെയാണു പാർട്ടിയിലെ മറ്റൊരു നേതാവിനെ വഞ്ചനക്കേസിൽ കോടതി ശിക്ഷിച്ചിരിക്കുന്നത്.

English Summary:

NCP Minister, Sentenced to Two Years in Fraud Case: Nashik Court Convicts Agriculture Minister Manikrao Kokate in 30-Year-Old Fraud

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com