കണ്ണൂരിൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടെ വീണ് പൊട്ടി; 5 പേർക്ക് പരുക്ക്

Mail This Article
×
കണ്ണൂർ∙ കണ്ണൂരിൽ വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അപകടം. അഞ്ചുപേർക്ക് പരുക്കേറ്റു. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഭവം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. ബപ്പിരിയൻ തെയ്യം കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനിടെയാണ് അപകടം.
English Summary:
Accident during fireworks display at a temple in Azhikode, Kannur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.