ADVERTISEMENT

ചെന്നൈ ∙ ഡിണ്ടിഗലിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കോട്ടയം പൊൻകുന്നം കൂരാലി സ്വദേശി സാബു ജോൺ (59) ആണു കൊല്ലപ്പെട്ടത്. ഡിണ്ടിഗൽ സിരുമല പാതയിൽ വനത്തിനോട് ചേർന്നാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ട്. ഇതിനരികിൽ നിന്നു ബാറ്ററി, വയർ എന്നിവ കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്നു നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് പൊലീസെത്തി ഇവിടെ പരിശോധന നടത്തിയത്.

എൻഐഎ അധികൃതരും ക്യൂ ബ്രാഞ്ച്, ഭീകര വിരുദ്ധ സേന എന്നിവരും പരിശോധന നടത്തി. കട്ടപ്പന സ്വദേശിയായ സാബു ജോൺ കഴിഞ്ഞ കുറെ വർഷങ്ങളായി പൊൻകുന്നത്താണ് താമസിക്കുന്നത്. ഡിണ്ടിഗലിൽ മാന്തോട്ടം പാട്ടത്തിനെടുക്കാൻ പോവുകയാണെന്നാണ് നാട്ടിൽ പറഞ്ഞത്. മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹം തമിഴ്നാട്ടിലേക്ക് പോയത്. സാബുവിന്റെ മൂന്നു പെൺമക്കളും വിദേശത്ത്‌ ജോലി ചെയ്യുകയാണ്. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. ഡിണ്ടിഗലിൽനിന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം ഇന്നു ചെങ്ങളം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

English Summary:

Malayali Man Dies in Dindigul Explosion: Mystery Surrounds Death of Kottayam Man in Tamil Nadu Blast; NIA Investigates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com