ADVERTISEMENT

മലപ്പുറം∙ മാസപ്പിറവി ദൃശ്യമായി. കേരളത്തിൽ നാളെ റമസാൻ വ്രതാരംഭത്തിന് തുടക്കം. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ റമസാന്‍ ഒന്നാകുമെന്ന്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ഇന്ന് റമസാൻ വ്രതം ആരംഭിച്ചിരുന്നു.

ഇനി ആത്മസംസ്കരണത്തിന്റെയും സ്വയം ശുദ്ധീകരണത്തിന്റെയും നാളുകളാണ്. വിശ്വാസി കൂട്ടായ്മയുടെയും ഇഫ്താർ സംഗമങ്ങളിലൂടെയും സാമൂഹിക ഒത്തുചേരലിന്റെയും സൗഹാർദകാലം കൂടിയാണ് റമസാൻ. ഖുർആൻ പാരായണവും പഠനവും കൂടുതൽ സജീവമാകുന്ന പുണ്യ കാലം. 

English Summary:

Ramadan 2024: Fasting Commences After New Moon Sighting

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com