ADVERTISEMENT

പന്തീരാങ്കാവ് (കോഴിക്കോട്) ∙ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ (7) ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ ബിൽഡിങ്ങിൽ ചൊവ്വാഴ്ച വൈകിട്ട് 8 മണിയോടെയാണ് അപകടം.

കളിക്കുന്നതിനിടെ ബാൽക്കണിയിൽ കയറിയ കുട്ടി ഏഴാം നിലയിൽനിന്നു താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary:

Seven-year-old Ivan Haibal tragically died after falling from a seventh-floor building in Panthirankavu, Kozhikode.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com