ADVERTISEMENT

ബത്തേരി∙ വയനാട് ഡിസിസി മുൻ ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡ‍ന്റ് കെ. സുധാകരന്റെ മൊഴിയെടുക്കും. ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ആഴ്ച മൊഴിയെടുക്കുമെന്നാണ് വിവരം. സഹകരണ ബാങ്കുകളിലെ അഴിമതിയെക്കുറിച്ച് എൻ.എം.വിജയൻ കെ.സുധാകരന് അയച്ച കത്തുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്.

ഡിസംബർ 25നാണ് വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. മരണത്തിനു ശേഷം പുറത്തുവന്ന എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പിലും മറ്റു കത്തുകളിലും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ച് എന്‍.എം. വിജയന്‍ നേരത്തെ കെ.സുധാകരന് കത്തയച്ചിരുന്നു.

വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ.സി.ബാലകൃഷ്ണനെയും ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെയും ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

English Summary:

Police to take KPCC President K. Sudhakaran's statement on suicide of former Wayanad DCC treasurer N.M. Vijayan: Vijayan’s suicide note alleged corruption in cooperative banks, leading to an ongoing investigation involving multiple arrests and pre-arrest bail.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com