ADVERTISEMENT

കോഴിക്കോട്∙ വിവേക് എക്സ്പ്രസിൽനിന്ന് ആറു കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സന്ധ്രാഖചിയിൽനിന്നു മംഗളൂരുവിലേക്കു പോകുന്ന ട്രെയിനിലെ എസി കംപാർട്മെന്റിൽ നിന്നാണ് ഉടമസ്ഥൻ ഇല്ലാതെ ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്‌ കണ്ടെത്തിയത്.

എക്സൈസ് ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി കോഴിക്കോട് അസി.എക്സൈസ് കമ്മിഷണർ ആർ.എൻ.ബൈജുവിന്റെ നിർദേശപ്രകാരമാണ് ട്രെയിനിൽ പരിശോധന നടത്തിയത്. പ്രതിയെ കണ്ടെത്താനുള്ള പരിശോധന നടന്നുവരികയാണെന്ന് കോഴിക്കോട് അസി.എക്സൈസ് കമ്മിഷണർ അറിയിച്ചു.

English Summary:

Excise seizes 6 kg of cannabis from Vivek Express: Cannabis seizure on Vivek Express nets six kilograms of drugs. The contraband was discovered during a joint inspection by Excise and RPF officials.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com