വിറകു ശേഖരിക്കുന്നതിനിടെ യുവാവിനെ കാട്ടാന ആക്രമിച്ചു; അമ്മയും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Mail This Article
×
ബത്തേരി∙ കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്ക്. നൂൽപ്പുഴ മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണനാണു (40) പരുക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം.
ഉന്നതിക്കു സമീപം വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. നാരായണന്റെ അമ്മയും ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഇവർ ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നാരായണനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary:
Wild elephant attack: 40-year-old man, Narayanan, was injured while collecting firewood near Unnati, Noolpuzha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.