ADVERTISEMENT

ഇടുക്കി∙ മദ്യലഹരിയിൽ മാതൃസഹോദരിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി.  മറയൂർ പുനരധിവാസ നഗറായ ഇന്ദിരാനഗറിൽ ജഗനാണ് (36) കൊല്ലപ്പെട്ടത്. പ്രതി ജ്യേഷ്ഠൻ അരുണി(48)നെ വീട്ടിൽ നിന്ന് മറയൂർ പൊലീസ് പിടികൂടി. രാത്രി 7.45ന് നായിരുന്നു സംഭവം.

ഇവരുടെ പിതാവ് പഴനിസ്വാമിയും മാതാവ് ലീലയും മരണപ്പെട്ടതോടെ ഒരുവർഷത്തോളമായി മാതൃസഹോദരി ബാലമണിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. മറയൂരിലെ ചെറുവാട് ആദിവാസിക്കുടിയിൽ താമസക്കാരായ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുന്നത് പതിവായിരുന്നു. തുടർന്ന് മറയൂർ ഇന്ദിരാനഗരിയിൽ മാതൃസഹോദരിയായ ബാലാമണിക്കൊപ്പം അരുൺ താമസം മാറ്റി. പിന്നീട് ജഗനും കൂടെ താമസത്തിനെത്തി. ഇവിടെയും ഇരുവരും തമ്മിൽ വാക്കുതർക്കം പതിവായി.

ചൊവ്വാഴ്ച രാത്രി ജഗൻ ബാലമണിയെ മാരകായുധവുമായി ആക്രമിക്കാൻ ശ്രമിക്കവെയാണ് അരുൺ വാക്കത്തി ഉപയോഗിച്ച് ജഗനെ വെട്ടിയത്. തലയ്ക്കാണ് വെട്ടേറ്റത്. പരുക്കേറ്റ് കിടന്ന ജഗനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലും മറയൂർ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുടുംബാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി. മറയൂർ എസ്എച്ച്ഒ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു.

English Summary:

Marayoor murder: A man was hacked to death by his brother in Marayoor, Idukki, due to a family dispute.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com