ADVERTISEMENT

കണ്ണൂരിൽ 4 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴാം ക്ലാസുകാരിയായ സഹോദരിയാണ് പ്രതിയെന്നതായിരുന്നു ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വാർത്ത. ബഹിരാകാശ പേടകത്തിൽ 9 മാസം കുടുങ്ങിയ ശേഷമുള്ള സുനിത വില്യംസിന്റെ മടങ്ങിവരവ്, പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും കലക്ടറേറ്റ് ഓഫിസുകളിലെ ബോംബ് ഭീഷണി തുടങ്ങിയവയും പ്രധാന തലക്കെട്ടുകളായിരുന്നു. വാർത്തകൾ വിശദമായി വായിക്കാം.

പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. 12 വയസ്സുകാരിയാണു കുഞ്ഞിനെ കൊന്നതെന്നു പൊലീസ് പറഞ്ഞു. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണു കൃത്യം നടത്തിയത്. വാടക ക്വാർട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് അർധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ചത്തെ ദൗത്യത്തിനായി പോയി ഒൻപതു മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങിയ’ ഇന്ത്യൻ വംശജ സുനിത വില്യംസ് ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി. സുനിതയുമായുള്ള യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ നിലയവുമായുള്ള (ഐഎസ്എസ്) ബന്ധം വേർപെടുത്തി. ഐഎസ്എസുമായുള്ള ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് വിജയമായതോടെ സുനിത ഉൾപ്പെടെ 4 യാത്രികർ കയറിയ ഡ്രാഗൺ പേടകം ഭൂമിയിലേക്കു യാത്ര ആരംഭിച്ചു.

പത്തനംതിട്ട കലക്ടറേറ്റിനു പിന്നാലെ തിരുവനന്തപുരം കലക്ടറേറ്റിനു നേരെയും ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ രംഗത്തെത്തി ജീവനക്കാരെ പുറത്തിറങ്ങി പരിശോധന നടത്തി. ഇമെയില്‍ വഴി ഉച്ചയോടെയാണ് ബോംബ് ഭീഷണി മുഴക്കി അജ്ഞാത സന്ദേശമെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെയും ജീവനക്കാരെയും അറിയിക്കുകയായിരുന്നു.

ആശാ വര്‍ക്കര്‍മാര്‍ക്കു പിന്നാലെ സമരത്തിനിറങ്ങിയ അങ്കണവാടി ജീവനക്കാര്‍ക്കെതിരെയും പ്രതികാരനടപടിയുമായി സര്‍ക്കാര്‍. സമരം ചെയ്യുന്നവര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്ന് ചൂണ്ടിക്കാട്ടി വനിതാ ശിശുവികസന ഡയറക്ടര്‍ ഉത്തരവിറക്കി. അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ മറ്റു നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യാന്തര ബന്ധങ്ങളെ സങ്കീര്‍ണമാക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയതന്ത്രങ്ങള്‍ക്കിടെയാണ് ന്യൂഡൽഹിയിൽ ഈ വർഷത്തെ റെയ്സിന ഡയലോഗ് നടക്കുന്നത്. യുഎസ്– യുക്രെയ്ന്‍ പ്രതിനിധികള്‍ മുഖാമുഖമെത്തുന്ന രാജ്യാന്തര വേദി കൂടിയാണ് റെയ്സിന ഡയലോഗ്. ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയാണ് ഈ സമ്മേളനത്തിന്റെ പത്താം പതിപ്പിലെ മുഖ്യാതിഥി.

English Summary:

Today's Recap: Major Headlines of 18-03-2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT