സുനിതയുടെ തിരിച്ചുവരവ് ആഘോഷമാക്കി ജന്മനാട്; ജുലാസന്‍ ഗ്രാമത്തിൽ പടക്കം പൊട്ടിച്ച് ആഘോഷം – വിഡിയോ

Mail This Article
അഹമ്മദാബാദ് ∙ സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യയും. ഗുജറാത്തിലെ ജുലാസന്‍ ഗ്രാമം സുനിതയുടെ തിരിച്ചുവരവ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാർഥനകളും പൂജകളും നടന്നിരുന്നു. 9 മാസത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യന്‍ സമയം പുലർച്ചെ 3.40നാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയില്‍ തിരിച്ചെത്തിയത്.
തിരിച്ചുവരവിനു ശേഷം, ഇന്ത്യയിൽ നിങ്ങളെ കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സുനിതയ്ക്ക് എഴുതിയ കത്തിൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രശസ്തയായ പുത്രിമാരിൽ ഒരാൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് സന്തോഷകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരേതനായ ദീപക്ഭായിയുടെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടാകുമെന്നും മാതാവ് ബോണി പാണ്ഡ്യ നിങ്ങളുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകുമെന്നും പ്രധാനമന്ത്രി സുനിതയ്ക്ക് എഴുതിയ കത്തിൽ കുറിച്ചിരുന്നു.
ഗുജറാത്തിൽ നിന്നു യുഎസിലേക്ക് കുടിയേറിയ ഡോക്ടർ ദീപക് പാണ്ഡ്യയുടെയും സ്‌ലൊവേനിയൻ വംശജ ബോണിയുടെയും മകളാണ് സുനിത.