മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം; കണ്ടത് തൊഴിലാളികള്‍, പരിശോധന നടത്തി ആർആർടി സംഘം

Mail This Article
×
മമ്പാട്∙ മലപ്പുറം മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇളംമ്പുഴ, നടുവക്കാട് മേഖലയിലാണു പുലിയുടെ സാന്നിധ്യമുള്ളത്. ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്. രാത്രി തന്നെ ആർആർടി സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങിയിരുന്നു. എന്നാൽ പുലിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഒരാഴ്ച മുമ്പ് ഇതേ മേഖലയിൽ പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരുക്കേറ്റിരുന്നു. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ മുഹമ്മദലിക്കാണ് പരുക്കേറ്റത്. പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ കൂടിന്റെ പരിസരത്തൊന്നും പുലി എത്തിയിരുന്നില്ല.
English Summary:
Leopard sighting Mampad: A Leopard has been sighted again in Mampad, Malappuram, prompting a renewed search by the Forest Department's Rapid Response Team.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.