ADVERTISEMENT

വടകര∙ അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പയ്യോളി ഇരിങ്ങൽ സ്വദേശി, ബിആർഎസ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ അറുവയിൽ മീത്തൽ സബിൻദാസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് പുതുപ്പണത്ത് വച്ച് അപകടമുണ്ടായത്. വടകരയിൽനിന്ന് വീട്ടിലേക്ക് വരികയായിരുന്ന സബിൻദാസ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. സാരമായി പരുക്കേറ്റ സബിൻദാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ മരണത്തിനു കീഴടങ്ങുകയായിരുന്നു. രനിഷയാണു സബീഷിന്റെ ഭാര്യ. മക്കൾ: കൃഷ്ണനന്ദ, ദേവനന്ദ.

മൂരാട് പാലത്തിന് സമീപം ദേശീയ പാതയിൽ മണ്ണിടിഞ്ഞ ഭാഗത്താണു ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഡിവൈഡർ സ്ഥാപിച്ചത്. വീതിയുള്ള റോഡിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് ഡിവൈഡറുണ്ടെന്ന് അറിയുക. ഡിവൈഡർ കാണുമ്പോൾ പെട്ടന്ന് വെട്ടിക്കുന്നതിനാൽ ഇവിടെ മുമ്പും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

English Summary:

Road Accident Puthuppanam: Poorly Constructed Divider Claims Life of Bike Rider in Puthuppanath

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com