അണുബാധ കുറഞ്ഞു, വെന്റിലേറ്റർ സഹായമില്ലാതെ ശ്വസനം; മാർപാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നു

Mail This Article
×
വത്തിക്കാൻ സിറ്റി∙ ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്റർ സഹായമില്ലാതെ അദ്ദേഹത്തിന് ശ്വസിക്കാൻ കഴിയുന്നുവെന്നു വത്തിക്കാൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരും. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ പൂർണമായും മാറിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. കഴിഞ്ഞ മാസം 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
English Summary:
Pope Francis' Health Updates: Respiratory Infection Lessens, Breathing Without Ventilator
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.