‘ബസ് സംരക്ഷണ ജാഥ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കുക; ഇല്ലെങ്കിൽ സമരം’

Mail This Article
പാലക്കാട്∙ ബസ് സംരക്ഷണ ജാഥ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ അവസാന വാരത്തിൽ മുഴുവൻ ബസ്സുകളും സർവീസ് നിർത്തിവച്ച് സമരം നടത്തുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ.
-
Also Read
സമരം തുടർന്ന് അങ്കണവാടി ജീവനക്കാർ
ഏപ്രിൽ 3 മുതൽ 9വരെയാണ് ബസ് സംരക്ഷണ ജാഥ. വിദ്യാർഥികളുടെ യാത്രാനിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകി ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റ് അതേപടി നിലനിർത്തുക, ബസ് ഉടമകളിൽനിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യതകൾ വരുത്തുന്ന അശാസ്ത്രീയ നടപടികൾ പിൻവലിക്കണമെന്നും ബസ് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെടുന്നു. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.മൂസ, സംസ്ഥാന ട്രഷറർ വി.എസ്.പ്രദീപ് ഉൾപ്പെടെയുള്ള നേതാക്കൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.