ADVERTISEMENT

തിരുവനന്തപുരം∙ എക്‌സൈസ് വകുപ്പില്‍ 65 വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തുക. ഓരോ ജില്ലയിലും പരമാവധി 7 നിയമനങ്ങളാണ് നടത്തുക. 

തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-7, ആലപ്പുഴ-4, കോട്ടയം-5, ഇടുക്കി-2, എറണാകുളം-3, തൃശൂര്‍-4, പാലക്കാട്-5, മലപ്പുറം-4, കോഴിക്കോട്-4, വയനാട്-5, കണ്ണൂര്‍-7, കാസര്‍കോട്-4 എന്നിങ്ങനെയാണ് പുതുതായി സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍. റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 ഏപ്രില്‍ 16ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.

English Summary:

Government order to create civil excise officer posts for women in Excise Department: Kerala Government announces 65 new Civil Excise Officer posts for women

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com