ADVERTISEMENT

പാലക്കാട് ∙ കൊല്ലങ്കോട് നെന്മേനിയിലെ കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. നെന്മേനി പറശ്ശേരി ഹൗസിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് കല്ലേരിപൊറ്റയിലെ കുളത്തിൽനിന്നു കണ്ടെത്തിയത്. അമ്മയും മകനും രാവിലെ കുളത്തിൽ കുളിക്കാനായി പോയിരുന്നു.

പതിനൊന്നരയോടെ കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കൂടി കണ്ടതോടെ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Mother and Son Found Dead in Pond: Palakkad Nenmeni pond tragedy claims mother and son's lives. Bindu (40) and Sanoj (12) were found dead in a pond.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com