ADVERTISEMENT

കൊച്ചി ∙ നഗരത്തിൽ ഓട്ടോ റിക്ഷയിൽനിന്ന് 2 കോടി രൂപ പിടികൂടി. സംഭവത്തിൽ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ രാജഗോപാൽ, ബിഹാർ സ്വദേശി സബിഷ് അഹമ്മദ്, തമിഴ്നാട് സ്വദേശിയായ മറ്റൊരാൾ എന്നിവരെയാണ് ഹാർബർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ന് ഉച്ച കഴിഞ്ഞ് പതിവുള്ള വാഹന പരിശോധനയ്ക്കിടെയാണ് പണവുമായി വരികയായിരുന്ന ഓട്ടോറിക്ഷ പിടികൂടിയത്. കൊച്ചി വെല്ലിങ്‌ടൻ ഐലന്റിനടുത്ത് ബിഒടി പാലത്തിനു സമീപമുള്ള വോക് വേയിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിലായിരുന്നു പൊലീസിന്റെ പരിശോധന. ഓട്ടോയിൽ ഇരുന്നിരുന്ന രണ്ടുപേരും പൊലീസിനെ കണ്ട് പരുങ്ങുന്നതു കണ്ടാണ്  വാഹനം പരിശോധിക്കുന്നതും ബാഗിൽ അടുക്കി വച്ച നിലയിൽ പണം കണ്ടെത്തുന്നതും. ബാഗിൽ 2 കോടി രൂപയിലധികം ഉള്ളതായാണ് സൂചന.

ഇവരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സ്ഥലത്തെത്തിയ മറ്റൊരു തമിഴ്നാട് സ്വദേശിയേയും പൊലീസ് പിടികൂടി. ഇയാൾ പണം ഏറ്റുവാങ്ങാൻ വന്നതാണെന്നാണ് പൊലീസിന്റെ നിഗമനം. ഭൂമി വാങ്ങുന്നതിനായി മറ്റൊരാൾക്കു കൊടുക്കാൻ കൊണ്ടുവന്നതാണെന്നും അതല്ല, മറ്റൊരാൾക്കു കൊടുക്കാനായി നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ കൊടുത്തുവിട്ട പണമാണെന്നും കസ്റ്റഡിയിലുള്ളവർ പറഞ്ഞതായാണ് വിവരം. പണത്തിന്റെ സ്രോതസ്സ് എവിടെ നിന്നാണെന്നു വ്യക്തമാക്കാൻ ഇവർക്കു സാധിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

English Summary:

Two crore rupees seized from auto rickshaw in Kochi: Harbor police seized ₹2 crore from an auto-rickshaw during a routine check, arresting three individuals from Tamil Nadu and Bihar. The source of the money is currently being investigated.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com