ADVERTISEMENT

ആലപ്പുഴ ∙ ചേർത്തലയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വളവനാട് ചേറുവെളി സജിമോൻ ലിജിമോൾ ദമ്പതികളുടെ മകൻ അജയ് (19) ആണ് മരിച്ചത്. എസ്എൻ പുരം എസ്‌എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. ഒപ്പം ഉണ്ടായിരുന്ന പെൺസുഹൃത്തിനു പരുക്കേറ്റു.

ചേർത്തല താലൂക്ക് ഓഫിസിനു സമീപത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു അപകടം. ബസ് വരുന്നത് കണ്ട് ബൈക്ക് ബ്രേക്ക് പിടിച്ചെങ്കിലും ബസിന് അടിയിലേക്ക് ബൈക്ക് തെന്നി വീഴുകയായിരുന്നു. സഹോദരൻ: അക്ഷയ്. പരുക്കേറ്റ പെൺകുട്ടി ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

English Summary:

Student died in Tragic Bus Accident in Cherthala: 19-year-old student, Ajith Sajimon, died after his bike collided with a tourist bus near the Cherthala Taluk Office.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com