യുഎസിൽ വിമാന എൻജിനു തീപിടിച്ചു; 12 പേർക്ക് പരുക്ക്

Mail This Article
×
ഡെൻവർ (യുഎസ്) ∙ അമേരിക്കൻ എയർലൈൻസ് വിമാനം ഡെൻവർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെയുണ്ടായ തീപിടിത്തത്തിൽ 12 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. കൊളറാഡോ സ്പ്രിങ്സ് വിമാനത്താവളത്തിൽ നിന്ന് ഡാലസിലേക്കുള്ള വിമാനം എൻജിൻ തകരാറിനെത്തുടർന്ന് ഡെൻവറിൽ ഇറക്കി സുരക്ഷിതമേഖലയിലേക്കു കൊണ്ടുപോകുന്നതിനിടെ എൻജിനു തീപിടിക്കുകയായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അഡമിനിസ്ട്രേഷൻ അറിയിച്ചു. ഉടൻ തീയണയ്ക്കാനായി. വിമാനത്തിൽ 172 യാത്രക്കാരും 6 ജോലിക്കാരുമുണ്ടായിരുന്നു.
English Summary:
American Airlines Plane: Plane engine fire at Denver Airport injured 12. An American Airlines flight experienced an engine malfunction resulting in a fire upon landing, causing minor injuries to twelve passengers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.