ഓട്ടവ ∙ കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണി (59) ചുമതലയേറ്റു. യുഎസ്–കാനഡ വ്യാപാരയുദ്ധം മുറുകിനിൽക്കുമ്പോഴാണ് കാർണി നിർണായകപദവിയിലേക്ക് എത്തുന്നത്. ‘വേഗത്തിൽ നീങ്ങാനാകുന്ന, ചെറുതും പരിചയസമ്പത്തുമുള്ള മന്ത്രിസഭ’യാണു തന്റേതെന്ന് സമൂഹമാധ്യമത്തിൽ കുറിച്ച കാർണി നിർണായകമായ ചില മാറ്റങ്ങൾ വരുത്തി.
ധനമന്ത്രിയായിരുന്ന ഡൊമിനിക് ലെബ്ലാ രാജ്യാന്തര വ്യാപാര വകുപ്പിന്റെ ചുമതലയിലേക്കു മാറും. നിലവിലെ ഇന്നവേഷൻ മന്ത്രി ഫ്രാൻസ്വ ഷാംപെയ്നാകും പുതിയ ധനമന്ത്രി. വിദേശകാര്യ മന്ത്രിയായി മെലനി ജോളി തുടരും. ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ പ്രസിഡന്റായിരുന്ന കാർണി ജസ്റ്റിൻ ട്രൂഡോയുടെ രാജിയോടെയാണു പദവിയിലേക്ക് എത്തുന്നത്.
English Summary:
Mark Carney: Mark Carney's appointment as Canada's new Prime Minister marks a significant shift in Canadian politics. He inherits a complex situation including trade disputes and an immediate need to reshape the cabinet.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.