റഫയിൽ ഇസ്രയേൽ സൈന്യം; 65 പലസ്തീൻകാർ കൊല്ലപ്പെട്ടു

Mail This Article
ജറുസലം ∙ ഇസ്രയേൽ ഗാസയിൽ തുടരുന്ന ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 65 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഈജിപ്ത് അതിർത്തിയോടു ചേർന്ന റഫയിലെ ടെൽ അൽ സുൽത്താൻ മേഖല ഇസ്രയേൽ സൈന്യം വളഞ്ഞതോടെ ഭക്ഷണവും വെള്ളവുമില്ലാതെ അരലക്ഷത്തോളം പലസ്തീൻകാർ കുടുങ്ങി. അതേസമയം, കഴിഞ്ഞയാഴ്ച ഈജിപ്ത് മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ കരാറിനോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഹമാസ് അനുകൂലമാണെന്നാണു റിപ്പോർട്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ആക്രമണം പുനരാരംഭിച്ച ശേഷം ഗാസയിൽ ഇതുവരെ എഴുനൂറോളം പേരാണു കൊല്ലപ്പെട്ടത്. ഹമാസിന്റെ ഒട്ടേറെ നേതാക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
യെമൻ: 10 ദിവസമായി യുഎസ് ആക്രമണം
ജറുസലം ∙ ഇറാന്റെ പിന്തുണയുള്ള ഹൂതികളെ ലക്ഷ്യമിട്ട് യെമനിൽ യുഎസ് തുടരുന്ന വ്യോമാക്രമണം 10 ദിവസം പിന്നിട്ടു. ഇന്നലെ ഒരാൾ കൊല്ലപ്പെട്ടു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനാ, ഹുദൈദ തുറമുഖം, മരിബ് പ്രവിശ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം. ചെങ്കടലിൽ ചരക്കുകപ്പലുകൾ ലക്ഷ്യമിടുമെന്നു ഹൂതികൾ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ആക്രമണം ആരംഭിച്ചത്.