ഗ്രീൻലാൻഡിലെത്തുന്ന ഉഷ വാൻസിനായി വൻ രക്ഷാസന്നാഹം

Mail This Article
×
കോപ്പൻഹേഗൻ ∙ ഗ്രീൻലാൻഡ് സന്ദർശിക്കാൻ എത്തുന്ന യുഎസ് വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാൻസിന്റെ സുരക്ഷയ്ക്കായി ഡെന്മാർക്ക് പൊലീസ് കൂടുതൽ ഉദ്യോഗസ്ഥരെയും പൊലീസ് നായ്ക്കളെയും അവിടെയെത്തിക്കും. വ്യാഴാഴ്ച പ്രത്യേക വിമാനത്തിൽ യുഎസ് പ്രതിനിധിസംഘത്തിനൊപ്പം എത്തുന്ന ഉഷ ശനിയാഴ്ച മടങ്ങും. ധാതുസമ്പന്നമായ ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് വിവാദമായിരുന്നു. ഗ്രീൻലാൻഡിന്റെ നിയന്ത്രണമുള്ള ഡെന്മാർക്കും ഗ്രീൻലാൻഡിലെ ജനങ്ങളും ട്രംപിന്റെ നിർദേശം തള്ളിയിരുന്നു.
English Summary:
Massive Security for Usha Vansi: Usha Vansi's Greenland visit is prompting a massive security operation. The Danish police are deploying additional officers and dogs to secure her visit following controversy surrounding Donald Trump's comments on Greenland's resources.,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.