യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കൽ: റിയാദിൽ യുഎസ് – റഷ്യ ചർച്ച; സംഘർഷം ലഘൂകരിച്ചെന്ന് ട്രംപ്

Mail This Article
റിയാദ് ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസിന്റെയും റഷ്യയുടെയും പ്രതിനിധികൾ സൗദി അറേബ്യയിലെ റിയാദിൽ ചർച്ച നടത്തി. യുക്രെയ്നുമായി ഞായറാഴ്ച യുഎസ് നടത്തിയ ചർച്ചയുടെ തുടർച്ചയായാണിത്. കഴിഞ്ഞയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിച്ചതിന്റെ തുടർച്ചയായാണ് ഈ ചർച്ചകൾ. ചർച്ചയുടെ പുരോഗതിയിൽ ട്രംപ് സംതൃപ്തി പ്രകടിപ്പിച്ചു. കൂടുതൽ സംഘർഷങ്ങളുണ്ടാകാനുള്ള അന്തരീക്ഷം ഇല്ലാതായെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, പുട്ടിന്റെ ഭാഗത്തുനിന്ന് ആത്മാർഥമായ നീക്കങ്ങളുണ്ടാകുമോയെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് സംശയിക്കുന്നുണ്ട്. റഷ്യയുടെ അധീനതയിലുള്ള 4 പ്രവിശ്യകളിൽ നിന്ന് യുക്രെയ്ൻ സൈന്യത്തെ പിൻവലിക്കണമെന്നും നാറ്റോയിൽ ചേരില്ലെന്നു പ്രഖ്യാപിക്കണമെന്നുമാണ് പുട്ടിന്റെ ആവശ്യം.