ADVERTISEMENT

ജറുസലം ∙ ഗാസ സിറ്റിയുടെ സെയ്തൂൻ, ടെൽ അൽ ഹവ എന്നീ മേഖലകളിലും പലസ്തീൻകാരോട് ഒഴിയാൻ ആവശ്യപ്പെട്ട ഇസ്രയേൽ സൈന്യം, 24 മണിക്കൂറിനിടെ നടത്തിയ ബോംബാക്രമണങ്ങളിൽ 38 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഈ മാസം 18ന് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ച ശേഷം 1.42 ലക്ഷം പലസ്തീൻകാരെ ഒഴിപ്പിച്ചെന്ന് യുഎൻ ജീവകാരുണ്യ ഏജൻസി അറിയിച്ചു.

ബന്ദികളെ ഹമാസ് ഉടൻ മോചിപ്പിച്ചില്ലെങ്കിൽ, ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പാർലമെന്റിൽ പറഞ്ഞു. അതിനിടെ, യെമനിലെ യുഎസ് വ്യോമാക്രമണം തുടർന്നു.

ഹമാസിനെതിരെ ഗാസയിൽ പ്രകടനം

കയ്റോ ∙ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു നൂറുകണക്കിനു പലസ്തീൻകാർ വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയയിൽ പ്രകടനം നടത്തി. ഹമാസിനെതിരെയും മുദ്രാവാക്യമുയർത്തുന്ന പ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നു. ഇതാദ്യമാണ് ഹമാസിനെതിരെ പ്രതിഷേധമുയരുന്നത്. ചൊവ്വാഴ്ചയാണു പ്രകടനം നടന്നതെന്നാണു സൂചന. ഗാസയിലെ മറ്റു ചില പട്ടണങ്ങളിലും ഹമാസ്‌വിരുദ്ധ പ്രകടനം നടന്നെന്നാണ് റിപ്പോർട്ട്.

English Summary:

Gaza Crisis: Israeli attacks on Gaza City force 142,000 evacuations

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com