ADVERTISEMENT

ന്യൂഡൽഹി ∙ റഷ്യ–യുക്രെയ്ൻ പ്രശ്നപരിഹാരത്തിന് പ്രധാന വെല്ലുവിളിയായി ഇപ്പോൾ നിൽക്കുന്നത് ബ്രിട്ടനും ഫ്രാൻസും ഉൾപ്പെട്ട യൂറോപ്യൻ രാജ്യങ്ങളാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിയ് അലിപോവ് വിമർശിച്ചു. നാറ്റോയുടെ വിപുലീകരണവും യുക്രെയ്നിനെ നാറ്റോയിൽ അംഗമാക്കാനുള്ള നീക്കവുമാണ് പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്. റഷ്യയുടെ ആത്യന്തിക സുരക്ഷ കണക്കിലെടുക്കാതെ ഒരു സമാധാന ക്രമീകരണവും നിലനിൽക്കില്ലെന്നും അലിപോവ് പറഞ്ഞു. ഇന്ത്യൻ സൈനിക വിഭാഗങ്ങളുടെ പഠനവിശകലനവേദിയായ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു.

‘ഇന്ത്യയ്ക്ക് ഹിമാലയൻ അതിർത്തിയും സമുദ്രാതിർത്തിയുമുണ്ട്. അതൊന്നും റഷ്യയ്ക്കില്ല. അതിനാൽ ചുറ്റുവട്ടത്ത് ശത്രുത പാടില്ലെന്നു നിർബന്ധമുണ്ട്. ശത്രുസഖ്യമായ നാറ്റോയിൽ യുക്രെയ്ൻ അംഗമായാൽ ശത്രു വാതിൽപ്പടിയിൽ എത്തിയതിന് സമമാണ്. സ്വീഡനോ ഫിൻലൻഡോ നാറ്റോയിൽ അംഗമായപ്പോൾ കാര്യമായ എതിർപ്പൊന്നും പറഞ്ഞില്ല’– അലിപോവ് പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ യുക്രെയ്ൻ അംഗമാകുന്നതിനോട് പോലും റഷ്യയ്ക്ക് എതിർപ്പില്ല. എന്നാൽ, യൂറോപ്യൻ യൂണിയനെ മറ്റൊരു സൈനികസഖ്യമാക്കൻ ശ്രമിച്ചാൽ അത് സമ്മതിക്കാനാവില്ല. ഇന്ത്യയെയോ ചൈനയെയോ യുക്രെയ്ൻ പ്രശ്നത്തിലേക്ക് റഷ്യ വലിച്ചിഴച്ചിട്ടില്ലെന്നും അലിപോവ് പറഞ്ഞു. 

English Summary:

Russia-Ukraine War: European countries obstructing peace

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com