പഴം നിറച്ച് പൊരിച്ചതിന്റെ മലബാർ രുചിയുമായി ഗോൾഡ് വിന്നർ ഹൃദ്യ പാചകം
Mail This Article
മലബാറിലെ ഇഫ്താർ സ്പെഷൽ വിഭവമായ പഴം നിറച്ച് പൊരിച്ചതിന്റെ പാരമ്പര്യ രുചിയുമായിട്ടാണ് ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡ് നിങ്ങളുടെ മുന്നിലെത്തുന്നത്. പഴവും മറ്റ് ആരോഗ്യകരമായ ചേരുവകളും അടങ്ങുന്ന പഴം നിറച്ച് പൊരിച്ചത് രുചിയോടെ തിന്നുമ്പോൾ വയറും മനസ്സും നിറയും.
ശരിയായ പാചകരീതി കാട്ടിത്തരാൻ സമർത്ഥയായ ഒരു ഷെഫ് ഉണ്ടെങ്കിൽ രുചികരവും ആരോഗ്യകരവുമായ പലഹാരങ്ങൾ നമ്മുടെ വീട്ടിൽ തന്നെ എളുപ്പം ഉണ്ടാക്കിയെടുക്കാനാകും. ഷെഫ് ലത കുനിയിലിന്റെ പാചക നിർദ്ദേശങ്ങൾ പിന്തുടരാൻ എന്തെളുപ്പമാണെന്ന് ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ മുൻ എപ്പിസോഡുകൾ കണ്ടിട്ടുള്ള കാഴ്ചക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നു. നിരവധി രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാനുള്ള എളുപ്പവഴികൾ ഒരു കൂട്ടുകാരിയെ പോലെ അരികിൽ നിന്ന് പറഞ്ഞും കാണിച്ചും തരികയാണ് ഷെഫ് ലത കുനിയിൽ. പഴം നിറച്ച് പൊരിച്ചതിന്റെ പാചക വിഡിയോയിലും സംഗതി വ്യത്യസ്തമല്ല.
തേങ്ങയും ശർക്കരയും ഡ്രൈ ഫ്രൂട്ട്സും എണ്ണയിൽ മൊരിച്ചു കൂട്ടി കുഴച്ചെടുത്ത് ഒരു പഴത്തിനുള്ളിൽ സ്റ്റഫ് ചെയ്ത ശേഷം അത് മൈദ മാവിൽ മുക്കി പൊരിച്ചെടുത്താണ് ഈ വിഭവം തയാറാക്കുന്നത്. ഒരു ദിവസം നീളുന്ന നോമ്പിന് ശേഷം പഴം നിറച്ച് പൊരിച്ചത് കഴിക്കുമ്പോൾ വയർ നിറഞ്ഞ പ്രതീതി ഉണ്ടാകും. ഒറൈസ റൈസ് ബ്രാൻ ഓയിലാണ് ഷെഫ് ഇവിടെ പാചകത്തിനായി ഉപയോഗിക്കുന്നത്. ഇതിന്റെ രഹസ്യവും ഷെഫ് പങ്കുവയ്ക്കുന്നു. ഭക്ഷണപദാർത്ഥം വലിച്ചെടുക്കുന്ന എണ്ണയിൽ 15 ശതമാനത്തിന്റെ കുറവുണ്ടാകും എന്നതുമാത്രമല്ല റൈസ് ബ്രാൻ ഓയിലിന്റെ മെച്ചം; ഇത് ദഹിക്കാനും വളരെ എളുപ്പമാണ്.
പഴത്തിന്റെ രുചിയും ഒറൈസ റൈസ് ബ്രാൻ ഓയിലിന്റെ ഗുണങ്ങളും ചേരുമ്പോൾ നല്ലൊരു ചായ പലഹാരവും ആരോഗ്യകരമായ പ്രഭാതഭക്ഷണവുമെല്ലാമായി പഴം നിറച്ച് പൊരിച്ചത് മാറുന്നു. വീഡിയോയിലേക്ക് പോകും മുൻപ് ചേരുവകൾ പരിശോധിക്കാം.
ചേരുവകൾ
- പഴുത്ത ഏത്തപ്പഴം- 3 എണ്ണം
- തേങ്ങ ചിരകിയത് - 200 ഗ്രാം
- മൈദ - 200 ഗ്രാം
- ശർക്കര - 100 ഗ്രാം
- ഏലയ്ക്കാ പൊടി- 1/4 ടീസ്പൂൺ
- കിസ്മിസ് - 15 എണ്ണം
- കശുവണ്ടി - 10 എണ്ണം
- റൈസ് ബ്രാൻ ഓയിൽ
- മഞ്ഞൾപൊടി -ഒരു നുള്ള്
പാനിലേക്ക് ഒറൈസ റൈസ് ബ്രാൻ ഓയിൽ പകർന്നുകൊണ്ടാണ് ഷെഫ് പാചകം ആരംഭിക്കുന്നത്. കൂടുതൽ ആരോഗ്യപ്രദമായതിനാലാണ് പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിക്കുന്നതെന്ന് ഷെഫ് പറയുന്നു. ഒറൈസ റൈസ് ബ്രാൻ ഓയിലിനൊപ്പം ശർക്കരയും കൂടി ചേരുന്നതോടെ ഇത് 100% ആരോഗ്യപ്രദമായ ഒരു വിഭവമാകുന്നു. ദീർഘനേരത്തെ നോമ്പിന് ശേഷം കോഴിക്കോട്ടും തലശ്ശേരിയിലും കണ്ണൂരിലും മലബാറിന്റെ മറ്റ് മേഖലകളിലുള്ളവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന വിഭവമാണ് പഴം നിറച്ച് പൊരിച്ചത്. രുചികരവും പോഷക സമ്പുഷ്ടവും ഊർജ്ജ പ്രദായകവുമാണ് ഇത് എന്നതാണ് ഇതിന് കാരണം. വലിയ ഏത്തപ്പഴം ഉപയോഗിച്ച് ഉണ്ടാക്കുന്നതിനാൽ ഒരു പഴം നിറച്ച് പൊരിച്ചത് രണ്ടാൾക്ക് കഴിക്കാനുണ്ടാകും.
പാചകത്തിന്റെ ഓരോ ഘട്ടവും ഷെഫ് വിശദീകരിച്ച് കാണിച്ചുതരുന്നു. പാചകത്തെ കുറിച്ച് കാര്യമായി അറിയാത്തവർക്കും പുതുതായി പാചകം ചെയ്തു തുടങ്ങിയവർക്കുമെല്ലാം വളരെ എളുപ്പം മനസ്സിലാകുന്ന തരത്തിലാണ് അവതരണം. പഞ്ചസാര ഒട്ടുമില്ലാത്ത മധുരമൂറുന്ന ഈ വിഭവം തയാറാക്കേണ്ട വിധം ഷെഫ് പറഞ്ഞു പോകുന്നു. കൂട്ട് തയാറാക്കുമ്പോൾ ഏലയ്ക്കാപ്പൊടി അവസാനം ഇടണം, പഴം നിറച്ചതിനു ശേഷം മാത്രം തൊലി നീക്കം ചെയ്യണം എന്നതുപോലുള്ള ടിപ്പുകളും ഷെഫ് പങ്കുവയ്ക്കുന്നുണ്ട്.
ഒരു സമ്പൂർണ്ണ ഭക്ഷണമായി പഴം നിറച്ച് പൊരിച്ചതിനെ പരിഗണിക്കാം; പ്രത്യേകിച്ച് മധുരപലഹാരം ഇഷ്ടപ്പെടുന്ന കുട്ടികൾക്ക്. യാത്രയ്ക്ക് ഒക്കെ പോകുമ്പോൾ പൊതിഞ്ഞെടുത്ത് കൊണ്ടുപോകാനും ഈ വിഭവം എളുപ്പമാണെന്ന് ഷെഫ് കൂട്ടിച്ചേർക്കുന്നു. പഴം നിറച്ച് പൊരിച്ചതിന്റെ കൂടുതൽ വിശേഷങ്ങൾക്കായി ഗോൾഡ് വിന്നർ ഹൃദ്യ പാചകം വീഡിയോ പൂർണമായും കാണുക.
എന്തു കൊണ്ട് ഒറൈസ റൈസ് ബ്രാൻ ഓയിൽ
മറ്റ് എണ്ണകളെ അപേക്ഷിച്ച് ഒറൈസ റൈസ് ബ്രാൻ ഓയിൽ വളരെ കുറച്ചു മാത്രമേ വലിച്ചെടുക്കപ്പെടുകയുള്ളൂ. അതിനാൽ തന്നെ ഡീപ് ഫ്രൈ ചെയ്യേണ്ട ഏതു വിഭവത്തിനും ഇത് അത്യുത്തമമാണ്. ഇക്കാരണം കൊണ്ട് തന്നെയാകാം അത്‌ലറ്റുകളുടെ ഭക്ഷണക്രമത്തിലടക്കം ഒറൈസ റൈസ് ബ്രാൻ ഓയിൽ ഇടം പിടിച്ചിരിക്കുന്നത്.
ഒറൈസ റൈസ് ബ്രാൻ ഓയിലിന്റെ മറ്റു ഗുണങ്ങൾ
നമ്മുടെ സമൂഹത്തെ കാര്യമായി വലയ്ക്കുന്ന ഒരു പ്രശ്നമാണ് ഇന്ന് കൊളസ്ട്രോൾ നിയന്ത്രണം. നാം പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയ്ക്ക് ഇതിൽ കാര്യമായ സ്വാധീനമുണ്ട്. പ്രായം കൂടുന്തോറും കൂടുതൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാനാണ് ഒറൈസ റൈസ് ബ്രാൻ ഓയിൽ പുറത്തിറക്കിയിരിക്കുന്നത്. കാളീശ്വരി റിഫൈനറി കുടുംബത്തിൽ നിന്നുള്ള ഒറൈസ റിഫൈൻ ചെയ്തെടുത്ത റൈസ് ബ്രാൻ ഓയിലാണ്. ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഗാമ ഒറൈസനോൾ ഇതിലടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകളും ഈ എണ്ണയിൽ ധാരാളമുണ്ട്.
എണ്ണ ഒന്ന്, ഗുണങ്ങൾ നാല്
ഒറൈസനോൾ അടങ്ങിയ ഒറൈസ റൈസ് ബ്രാൻ ഓയിൽ ഉപയോഗിച്ചാൽ ഭക്ഷണപദാർത്ഥം വലിച്ചെടുക്കുന്ന എണ്ണയുടെ അളവിൽ 15% കുറവുണ്ടാകും. കലോറി കുറയ്ക്കുന്നതിനൊപ്പം പണ ലാഭവും ഇതുണ്ടാക്കുന്നു. ആരോഗ്യത്തിന് ഗുണകരമായ നാല് പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകളും(ഒറൈസനോൾ, ടോകോഫെറോൾ, ടോകോട്രൈനോൾ, സ്കാലീൻ) ഇതിലടങ്ങിയിരിക്കുന്നു. ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഈ എണ്ണ സഹായകമാണ്. ലോകാരോഗ്യസംഘടന നിഷ്കർഷിക്കുന്ന ഫാറ്റി ആസിഡ് തോത്(SFA: MUFA: PUFA) സമീകൃതാവസ്ഥയിൽ ഇതിൽ നിലനിർത്തിയിരിക്കുന്നു. സമീകൃത തോതിൽ മാത്രമാണ് ഫാറ്റി ആസിഡ് അകത്ത് ചെല്ലുന്നതെന്ന് ഇതുമൂലം ഉറപ്പാക്കാനാകും.