ADVERTISEMENT

കേരളം മുഴുവനുള്ള രുചി ഒരിലയിൽ കഴിക്കാൻ എത്ര പേർക്ക് കഴിയും? അത്തരമൊരു അനുഭവത്തെക്കുറിച്ചാണ് നോവലിസ്റ്റ്‌ സുസ്മേഷ് ചന്ത്രോത്തിന് പറയാനുള്ളത്. 2014 ൽ സുസ്മേഷ് കൊൽക്കത്തയിൽ താമസിക്കുന്ന കാലത്താണ് മലയാളികൾ അവിടെ കൊൽക്കത്ത കൈരളി സമാജം രൂപീകരിച്ചത്. സുസ്മേഷ് ആയിരുന്നു ഉദ്‌ഘാടകൻ. കഴിഞ്ഞ കോവിഡ് കാലത്തൊഴികെ പിന്നീട് എല്ലാവർഷവും സുസ്മേഷിന്റെ ഓണം അവിടെയായിരുന്നു. തിരുവോണത്തിന് ഓരോ കറിയും പാകം ചെയ്‌തുകൊണ്ടുവരാൻ സമാജം ഭാരവാഹികൾ ഓരോ വീട്ടുകാരെ ഏൽപ്പിക്കും. അവിയൽ വച്ചു കൊണ്ടു വരുന്നത് തിരുവനന്തപുരത്തു നിന്നു വന്ന് കൊൽക്കത്തയിൽ താമസമാക്കിയവരാണെങ്കിൽ തോരൻ വച്ചു കൊണ്ടുവരേണ്ടത് കാസർകോട്ട് നിന്നു വന്ന് കൊൽക്കത്തയിൽ താമസമാക്കിയ ഏതെങ്കിലും വീട്ടുകാരായിരിക്കും. പച്ചടി കൊൽക്കത്തയിലുള്ള പാലക്കാട്ടുകാരായ ഏതെങ്കിലും കുടുംബമായിരിക്കും കൊണ്ടുവരിക. ചിലപ്പോൾ അവിയലോ മറ്റോ തികഞ്ഞില്ലെങ്കിലോ എന്നു കരുതി രണ്ടു വീട്ടുകാരെ ഏൽപ്പിക്കും. അതും ചിലപ്പോൾ ഒന്ന് കണ്ണൂരുള്ളവരോ ഒന്ന് ആലപ്പുഴക്കാരോ ആയിരിക്കും. കേരളം മുഴുവനുള്ള രുചി ഒരിലയിൽ വന്നു നിരക്കുന്നതായി അവിടെയിരുന്ന് തിരുവോണസദ്യ കഴിക്കുമ്പോൾ സുസ്‌മേഷിന് തോന്നും.

vishu-sadhya

ഒരു കറിയും വച്ചുകൊണ്ടു വരേണ്ടാത്തയാൾ താൻ മാത്രമായിരിക്കുമെന്ന് സുസ്മേഷ്, നേരത്തെ കഴിച്ചവർ മറ്റൊരു സ്ഥലത്ത് ബെഞ്ച് പിടിച്ചിട്ട് സദ്യയുടെ ഗുണവും ദോഷവും ഉറക്കെപ്പറയും. പല ദേശങ്ങൾ സംസാരിക്കുന്നതു പോലെയാണ് അപ്പോൾ തോന്നുക. ഓരോ സംഘടനക്കാരുടെ വക ഓണസദ്യയും മറ്റുമായി ഓഗസ്‌റ്റ്, സെപ്റ്റംബർ മാസങ്ങൾ മുഴുവൻ ഓണസദ്യയുണ്ടായിരിക്കും കൊൽക്കത്തയിൽ എന്നും സുസ്മേഷ് ഓർക്കുന്നു.

Content Summary : Susmesh Chandroth takes a walk down Onam memory lane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com