ADVERTISEMENT

മഴ, ചായ, ജോൺസൺ മാഷിന്റെ പാട്ട്...മലയാളികൾക്ക് നൊസ്റ്റു അടിക്കാൻ ഇതിൽപരം എന്തുവേണം? ആകാശത്തും കാറ്റും കോളും തുടങ്ങി, മഴ തുള്ളികൾ ഭൂമിയിൽ തൊടുമ്പോഴേ ഒരു തണുപ്പ് വന്നു പൊതിയും. ഉടനെ ചൂടോടെ ഒരു ചായ കുടിക്കണം. കൂടെ കഴിക്കാൻ എണ്ണയിൽ വറുത്തെടുത്ത നാടൻ പലഹാരമേതെങ്കിലും കൂടെയുണ്ടെങ്കിൽ കാര്യം കുശാൽ. മഴ പെയ്തു തുടങ്ങിയ ആ കാഴ്ചയ്‌ക്കൊപ്പം ഒരു ചായ കൂടി തയാറാക്കി കാഴ്ചക്കാരെ കൊതിപ്പിക്കുകയാണ് മലയാളികളുടെ സ്വന്തം അന്ന ബെൻ

കാലാവസ്ഥയും ചായയും ഇന്ന് ഒരു സിനിമാറ്റിക് അനുഭവമായി എന്നർത്ഥമാക്കുന്ന വരികൾ കുറിച്ചുകൊണ്ടാണ് അന്ന ബെൻ ചായ തയാറാക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏലയ്ക്കയുടെ രുചിയും ഗന്ധവും നിറഞ്ഞു നിൽക്കുന്ന സ്പെഷൽ ചായയാണ് താരമുണ്ടാക്കുന്നത്. പാത്രത്തിലെടുത്ത പാൽ തിളക്കുന്നതിനായി അടുപ്പിലേക്ക് വെച്ചതിനു ശേഷം ഏലയ്ക്ക പൊടിച്ച് ചേർക്കുന്നു. പാൽ തിളച്ചു വരുമ്പോൾ തേയില കൂടി ചേർത്ത് അൽപ സമയം കൂടി ചായ അടുപ്പിൽ വെച്ച്, നല്ലതുപോലെ കടുപ്പമായി കഴിയുമ്പോൾ പഞ്ചസാര കൂടി ചേർത്ത് ചായ അടുപ്പിൽ നിന്നും മാറ്റുന്നു. 

ചൂട് ചായ ഊതിയൂതി കുടിക്കുന്നതാണ് ഗുപ്തനു ഇഷ്ടമെന്ന സിനിമ സംഭാഷണം പോലെ വളരെയധികം ആസ്വദിച്ച്, മേഘങ്ങൾ നിറഞ്ഞ ആകാശം കണ്ടുകൊണ്ടാണ് അന്ന ബെൻ ചായ കുടിക്കുന്നത്. സുഖിയൻ എവിടെ എന്ന് വിഡിയോയുടെ താഴെയുള്ള ഒരു ചോദ്യത്തിന് താരം നൽകിയ മറുപടി എനിക്ക് അത് ഉണ്ടാക്കാൻ അറിയില്ല എന്നാണ്. പഴയ ഓർമകളും വീടും ചായയും ഇടിവെട്ടി പെയ്യുന്ന വേനൽമഴയുമൊക്കെ ഇത് കാണുമ്പോൾ മിസ് ചെയ്യുന്നു എന്ന് നിരവധി പേരാണ് കമെന്റ് ആയി കുറിച്ചിരിക്കുന്നത്.

English Summary:

Anna Ben's Rainy Day Tea: How This Video Sparks Malayali Nostalgia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com