ADVERTISEMENT

ഭക്ഷണം കഴിക്കുമ്പോൾ നമ്മളാരും വിശന്നിരിക്കുന്നവരെ കുറിച്ച് ഓർക്കാറില്ല. ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ നിവൃത്തിയില്ലാത്ത ആരും നമ്മുടെ സൗഹൃദവലയത്തിൽ ഉണ്ടാകില്ല എന്നതു തന്നെയാണ് അതിന് കാരണം. എന്നാൽ ലോകം മുഴുവനുമുള്ള മനുഷ്യരുടെ പട്ടിക എടുത്താൽ ലക്ഷക്കണക്കിന് ആളുകളാണ് വിശപ്പ് യഥാസമയം മാറ്റാൻ കഴിയാതെ ജീവിക്കുന്നത്. സംഘർങ്ങളും യുദ്ധങ്ങളും ജീവൻ അപഹരിക്കുന്നതിനേക്കാൾ പട്ടിണി മനുഷ്യരുടെ ജീവൻ എടുക്കാറുണ്ട്. ഭക്ഷ്യോൽപാദനം വർദ്ധിക്കുന്നുണ്ടെങ്കിലും പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു.

fight-hunger-pic
Image Credit: clicksabhi/Shutterstock

മെയ് 28നാണ് ലോക വിശപ്പ് ദിനമായി ആചരിക്കുന്നത്. ആരും വിശന്നിരിക്കരുത് എന്ന ആശയത്തിൽ നിന്ന് ഉടലെടുത്ത ദ ഹംഗർ പ്രൊജക്ട് ആണ്  2011ൽ മെയ് 28ന് ലോക  വിശപ്പ് ദിനമായി ആചരിക്കാൻ തുടങ്ങിയത്. ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

ഭക്ഷണത്തിനായി സംഭാവന നൽകാം

ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും കഴിവില്ലാത്ത നിരവധി പേരുടെ വിശപ്പ് മാറ്റാനായി ഒട്ടനവധി സംഘടനകളാണ് ആഗോളതലത്തിൽ തന്നെ പ്രവർത്തിക്കുന്നത്. ഇവർ വിവിധ തരത്തിലുള്ള സംഭാവനകൾ സ്വാഗതം ചെയ്യുന്നുണ്ട്. ധാന്യങ്ങൾ, എണ്ണ എന്നിവ ഉൾപ്പെടെയുള്ള കേടു വരാത്ത ഭക്ഷ്യസാധനങ്ങൾ അവർക്ക് നൽകാവുന്നതാണ്. അവർ ആവശ്യക്കാരെ കണ്ടെത്തി ഭക്ഷ്യവസ്തുക്കൾ കൈമാറുന്നതാണ്. അടുത്ത തവണ ഗ്രോസറികൾ വാങ്ങാനായി പോകുമ്പോൾ അധികമായി ഒരു പാക്കറ്റ് കൂടി വാങ്ങാം.

ചുറ്റുമുള്ളവരോട് ഇതിനെക്കുറിച്ച് പറയുക

food-pic
Image Credit:clicksabhi/Shutterstock

വിശപ്പ് എന്നത് പലരും നേരിടുന്ന ഒരു പ്രശ്നമാണെന്നും അത് പലപ്പോഴും ഒരു ഗുരുതര പ്രശ്നമാണെന്നും ചുറ്റുമുള്ളവരെ പറഞ്ഞ് മനസിലാക്കുക. ഇത്തരം ഒരു വിഷയത്തെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകത ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്തുക. ആളുകളോട് സംസാരിച്ച് ഒരു ഗ്രൂപ്പ് രൂപീകരിക്കാം. തുടർന്ന് പണം സ്വരൂപിക്കുകയും വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന ഒരു എൻ ജി ഒയ്ക്ക് സംഭാവന നൽകുകയും ചെയ്യാം.

വളണ്ടിയർ പ്രവർത്തനം നടത്താം

വിദേശങ്ങളിലും മറ്റും എല്ലാ നഗരങ്ങളിലും തന്നെ സൂപ്പ് കിച്ചണുകൾ ഉണ്ടാകാറുണ്ട്. വിശക്കുന്നവർക്ക് സൌജന്യമായി എടുക്കാവുന്ന വിധത്തിലോ അല്ലെങ്കിൽ മാർക്കറ്റിൽ ലഭ്യമായിരിക്കുന്നതിനേക്കാൾ വില കുറഞ്ഞോ ഭക്ഷണമോ ഭക്ഷ്യസാധനങ്ങളോ ലഭിക്കുന്നതിനെയാണ് സൂപ്പ് കിച്ചൺ എന്നു പറയുന്നത്. നമ്മുടെ നാട്ടിലാണെങ്കിൽ മെഡിക്കൽ കോളേജ് പരിസരം പോലെയുള്ള സ്ഥലങ്ങളിലും മറ്റും സൌജന്യഭക്ഷണം പാവപ്പെട്ടവർക്ക് ലഭ്യമാക്കുന്ന നിരവധി സംഘടനകളുണ്ട്. ഇത്തരം സംഘടനകളുമായി ചേർന്നു നിന്ന് പ്രവർത്തിക്കാവുന്നതാണ്. ഭക്ഷണം തയാറാക്കാനും വിതരണം ചെയ്യാനും അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെടാവുന്നതാണ്.

പണം സംഭാവനയായി നൽകാം

പാവപ്പെട്ടവർക്ക് ഒരു നേരത്തെ ആഹാരം എത്തിച്ചു നൽകാൻ ശ്രമിക്കുന്ന നിരവധി സംഘടനകൾ നമുക്ക് ചുറ്റിലുമുണ്ട്. അവർക്ക് മിക്കപ്പോഴും പണം ആവശ്യമായി വരും. പാവപ്പെട്ടവരുടെ പട്ടിണി മാറ്റാൻ ശ്രമിക്കുന്ന ഇത്തരത്തിലുള്ള ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് സാമ്പത്തിക സഹായം എത്തിച്ചു നൽകാം. വൃദ്ധ സദനങ്ങളിൽ കഴിയുന്ന പ്രായമായ മാതാപിതാക്കൾക്കും ദാരിദ്ര്യത്താൽ ഭക്ഷണത്തിന് വക കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരെയും സഹായിക്കാൻ ഇത്തരം ഓർഗനൈസേഷനുകൾക്ക് കഴിയും. അവർക്ക് ആവശ്യമായ പണം നൽകാൻ ശ്രമിക്കുന്നതും ഒരു വലിയ കാര്യമാണ്.

English Summary:

How to Fight Hunger on World Hunger Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com