ADVERTISEMENT

ചോറ് വേവിച്ചെടുക്കാൻ വിറകടുപ്പാണ് ഏറ്റവും നല്ലതെങ്കിലും സമയലാഭത്തിനായി മിക്കവരും കുക്കറിനെയാണ് ആശ്രയിക്കുന്നത്. കുക്കറിൽ വച്ച് വേവിക്കുമ്പോൾ ചോറ് വെന്ത് കുഴഞ്ഞ് പോകുമോ എന്നതാണ് വീട്ടമ്മമാർ നേരിടുന്ന മറ്റൊരു പ്രശ്നം. ഇനി ആരും ടെൻഷൻ അടിക്കേണ്ട, വിറകടുപ്പിൽ വയ്ക്കുന്ന അതേ രുചിയിൽ തന്നെ ചോറ് ഒട്ടും കുഴഞ്ഞ് പോകാതെ കുക്കറിൽ തയാറാക്കാം. വിസില്‍ കുക്കറില്‍ അടിക്കാതെ തന്നെ ചോറ് വേവിച്ചെടുക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അധികം വേവ് കൂടിയ അരിയെങ്കിൽ അവരവരുടെ വേവിന് അനുസരിച്ച് സമയം കൂട്ടിവയ്ക്കാവുന്നതാണ്. എൻഎൻ ആർ കിച്ചൻ എന്ന യൂട്യൂബ് ചാനലിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. എങ്ങനെയെന്ന് നോക്കാം.

ആദ്യം ആവശ്യമുള്ള അരി നന്നായി കഴുകി എടുക്കാം. ശേഷം കുക്കറിൽ ഇത്തിരി വെള്ളം വച്ച് തിളപ്പിക്കണം. അതിലേക്ക് കഴുകിവച്ച അരിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം കുക്കറിന്റെ അടപ്പ് അടയ്ക്കാതെ തിരിച്ച് വയ്ക്കാം. അതിലെ ആവി പോകാനാണ് അങ്ങനെ വയ്ക്കുന്നത്. ഏകദേശം പത്തുമിനിറ്റ് ഇങ്ങനെ വയ്ക്കാം. ശേഷം അടപ്പ് മാറ്റുമ്പോൾ അരി ഒന്നും ചെറുതായി കുതിർന്നതായി കാണാം. ശേഷം ആ വെള്ളം ഊറ്റികളഞ്ഞ് വീണ്ടും അരി വെള്ളത്തിൽ നന്നായി കഴുകിയെടുക്കാം. 

ശേഷം അരി പാകമാകാനുള്ള വെള്ളവും ചേർത്ത് വീണ്ടും കുക്കറിൽ അടച്ച് വയ്ക്കാം. വിസിൽ ഇടാതെ കുക്കറിന്റെ അടപ്പ് അടയ്ക്കണം. ആവി വന്ന് കഴിയുമ്പോൾ കുക്കറിന്റെ വിസില്‍ ഇട്ടുകൊടുക്കണം. പക്ഷേ വിസില്‍ വരുന്നതിന് മുന്നേ തന്നെ തീ അണയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കുറച്ച് നേരം കഴിഞ്ഞതിനുശേഷം കുക്കർ തുറക്കാം. അപ്പോൾ ചോറ് നല്ല പരുവത്തിന് വെന്ത് ഇരിക്കുന്നതായി കാണാം. ശേഷം ചോറ് വാർക്കാം. പശപോലെ ചോറ് ഒട്ടിപിടിക്കുകയുമില്ല, ശരിക്കും വിറകടുപ്പിൽ വയ്ക്കുന്നപോലെ തന്നെ ചോറ് കിട്ടും. അരി വേവ് ഉള്ളതാണെങ്കില്‍ വേവിന് അനുസരിച്ച് പാകപ്പെടുത്തണം. ഇനി ഈ രീതിയിൽ ചോറ് വച്ച് നോക്കാം. സമയവും ഗ്യാസും ലാഭിക്കാം. ഒട്ടും പശയില്ലാതെ ചോറും വേവിച്ചെടുക്കാം.

English Summary:

Cook Perfect Rice Using Cooker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com