വണ്ണംവയ്ക്കാനും വിളർച്ചമാറ്റാനും ചുണ്ടയ്ക്ക വറ്റൽ, നിരവധി ഗുണങ്ങൾ വേറെയും!

Mail This Article
അൽപം തൈരും ഉപ്പും ചുണ്ടയ്ക്ക വറ്റലുമുണ്ടെങ്കിൽ ചോറിന് വേറെ കറി വേണ്ട. ചുണ്ടക്കയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനിയൊരിക്കലും പാഴാക്കി കളയില്ല.
ചേരുവകൾ
- ചുണ്ടക്ക -2 കപ്പ്
- മോര് -2 ഗ്ലാസ്
- കല്ലുപ്പ് -2 സ്പൂൺ
തയാറാക്കുന്ന വിധം
- ചുണ്ടക്കയുടെ തണ്ട് മാറ്റി നന്നായി കഴുകി ഒരു വശം തട്ടി എടുക്കുക. (അമ്മിക്കല്ല് ഉപയോഗിക്കാം)
- ഒരു രാത്രി മുഴുവൻ ഉപ്പിട്ട മോര് വെള്ളത്തിൽ ഇട്ട് വയ്ക്കുക.
- അടുത്ത ദിവസം രാവിലെ വെയിലത്ത് ഉണക്കുക.
- 3 ദിവസം ഉണക്കി എടുക്കണം ഓരോ ദിവസവും രാത്രി മോര് വെള്ളത്തിൽ ഇട്ട് വയ്ക്കണം
- 3 ദിവസം കഴിയുമ്പോൾ കുറുമുറാ ചുണ്ടക്ക വറ്റൽ തയാറാക്കാം, ഇത് 6 മാസത്തിൽ അധികം സൂക്ഷിക്കാം. എണ്ണയിൽ വറുത്തെടുത്ത് ചോറിനൊപ്പം കഴിക്കാം.
ആരോഗ്യ ഗുണങ്ങൾ
1) പ്രമേഹം നിയന്ത്രിക്കും.
2) രക്ത സമ്മർദ്ദം കുറയ്ക്കും .
3) കുട്ടികളിൽ വിര ശല്യം ഒഴിവാക്കും.
4) ഗൗട്ട് എന്ന രോഗികൾക്കു വേദന സംഹാരി ആയിരിക്കും.
5) മൂത്രം നന്നായി പോകാൻ സഹായിക്കും.
6) രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ചുണ്ടക്ക അരച്ചത് ചേർത്ത് കഴിച്ചാൽ ഭാരം കൂടും .
7) രക്താണുക്കൾ ഉണ്ടാകാൻ സഹായിക്കുന്നത് വഴി വിളർച്ച ഉള്ളവർക്ക് ഗുണം ചെയ്യും.
8)ദഹനത്തിന് സഹായിക്കും
9)വിശപ്പ് കൂടും
10)ആർത്തവം ക്രമകേട് ശരിയാക്കും