ADVERTISEMENT

നാട്ടിൽ സുലഭമായി ലഭിക്കുന്ന മധുരക്കിഴങ്ങു ഒരേ സമയം പോഷകവും രുചിയും നിറഞ്ഞതാണ്. മധുരക്കിഴങ്ങ്‌ നാരുകളുടെ സമൃദ്ധമായ ഉറവിടമാണ്,  ഒപ്പം ഇരുമ്പ്, കാൽസ്യം, സെലിനിയം ഉൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു, ബി വിറ്റാമിനുകളുടെയും വിറ്റാമിൻ സിയുടെയും നല്ല ഉറവിടമാണിത്. മധുക്കിഴങ്ങു കൊണ്ടുള്ള ഡോണട്ട് കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

ചേരുവകൾ

1. മധുര കിഴങ്ങ് - 200 ഗ്രാം
2. മൈദ - 1 കപ്പ്
3. പഞ്ചസാര - 1/ 2 കപ്പ്

തയാറാക്കുന്ന വിധം 

1. രണ്ടു കപ്പ് വെള്ളത്തിൽ തോലി കളഞ്ഞു കഷ്ണങ്ങളാക്കിയ മധുരക്കിഴങ്ങു വേവിച്ച് എടുക്കുക.
2. വെന്ത കിഴങ്ങു നന്നായി ഉടച്ച് എടുക്കുക.
3. അതിലേക്കു ഒരു കപ്പ് മൈദ മാവ് ചേർത്ത് നന്നായി കുഴച്ചെടുക്കാം.
4. മാവ് റോൾ ചെയ്തു കഷ്ണങ്ങളാക്കി എടുക്കുക.
5. ബോൾ പോലെ ഷെയ്പ്പ് ചെയ്തു പരത്തി എടുത്തതിന്‌ ശേഷം ഡോണട്ട് ഷേപ്പ് ആക്കുക.
6. ഇത് എണ്ണയിൽ വറുത്തെടുക്കാം.
7. പഞ്ചസാര സിറപ്പ് തയാറാക്കി അതിൽ എണ്ണയിൽ മൊരിച്ചെടുത്ത ഡോണട്ട് ഇളക്കി എടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com