ADVERTISEMENT

തട്ടുകടസ്റ്റൈൽ ബീഫ് കറിയുണ്ടെങ്കിൽ പൊറോട്ടയ്ക്കും ചപ്പാത്തിക്കും ചോറിനും വേറേ കറി വേണ്ട!

ചേരുവകൾ

ബീഫ് - 1/2 കിലോഗ്രാം
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
വിനാഗിരി - 1 ടീസ്പൂൺ
സവാള - 2 (ചെറിയത് )
തക്കാളി - 1 ( ചെറിയത്)
ഇഞ്ചി - ചെറിയ കഷണം
വെളുത്തുള്ളി - 15 അല്ലി
കുരുമുളക് - 1 tsp
പെരുംജീരകം - 11/2 ടീസ്പൂൺ
മല്ലിപ്പൊടി - 11/2 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
മുളകു പൊടി - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്

തയാറാക്കുന്ന വിധം

  • ബീഫിലേക്കു മഞ്ഞൾപ്പൊടിയും വിനാഗിരിയും ഉപ്പും ചേർത്ത് കുക്കറിൽ മുക്കാൽ ഭാഗം വരെ വേവിച്ചെടുക്കുക. 
  • ഒരു പാനിൽ  കുരുമുളകും പെരുംജീരകവും ചേർത്ത് മൂത്തുവരുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലപൊടി എന്നിവ കൂടി ചേർത്ത്  ചൂടാക്കി എടുക്കുക.
  • തണുത്തു കഴിയുമ്പോൾ അല്പം വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
  • പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു ചേർത്ത് പച്ചമണം മാറുമ്പോൾ സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക.
  • ഇനി തക്കാളി അരിഞ്ഞു ചേർത്ത് അടച്ചുവച്ച് വേവിക്കുക.
  • വെന്തുവരുമ്പോൾ ബീഫും അരച്ച് വച്ചിരിക്കുന്ന മസാലയും കറിവേപ്പിലയും ചേർത്ത് കൊടുക്കുക 
  • ഗ്രേവിയുടെ ആവശ്യം അനുസരിച്ചു തിളച്ചവെള്ളം ചേർത്ത് വേവിച്ചെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com