ADVERTISEMENT

യീസ്റ്റ് പോലും  ചേർക്കാതെ 5 ദിവസം കൊണ്ട് അടിപൊളി വൈൻ വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • ലോലോലിക്ക -2 കിലോഗ്രാം
  • ബ്രൗൺ ഷുഗർ / ഷുഗർ -1 1/2 കിലോഗ്രാം
  • ഏലയ്ക്ക, ഗ്രാമ്പൂ, പട്ട, താക്കോലം – ഓരോ പിടി
  • വെള്ളം - 2 ലിറ്റർ

തയാറാക്കുന്ന വിധം

  • ആദ്യം ലോലോലിക്ക കഴുകി വെള്ളം ഇല്ലാതെ തുടച്ചു വയ്ക്കുക
  • അതിനു ശേഷം ഒരു പാൻ വെച്ചു വെള്ളം ഒഴിക്കുക, അതിലേക്ക് ബ്രൗൺ ഷുഗർ, ഏലയ്ക്ക, ഗ്രാമ്പൂ, പട്ട, താക്കോലം എന്നിവ ചേർത്ത് തിളപ്പിക്കുക,
  • തിളച്ച ശേഷം 5 മിനിറ്റ് നന്നായി തിളപ്പിക്കുക, ഏലയ്ക്കയുടെ ഒക്കെ ടേസ്റ്റ് ഒന്ന് വെള്ളത്തിൽ ഇറങ്ങാൻ വേണ്ടിയാണ്.
  • അതിനു ശേഷം ലോലോലിക്ക ഇട്ടു തീ ഓഫ് ചെയ്യാം.
  • തണുത്തതിനു ശേഷം ഒരു കുപ്പിയിൽ പകർന്നു വയ്ക്കുക.(തണുത്ത ശേഷം അന്ന് തന്നെ ഉപയോഗിക്കാം )
  • 5 ദിവസം കഴിഞ്ഞ ശേഷം നല്ല കറക്റ്റ് വൈൻ രുചിയിൽ കിട്ടും. അപ്പോൾ അരിച്ചു ഉപയോഗിക്കാം. ലോലോലിക്ക വൈൻ റെഡി, വൈൻ അരിച്ചു കുപ്പിയിലാക്കിയാൽ വളരെ നാൾ ഉപയോഗിക്കാം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com