ADVERTISEMENT

നാടൻ രീതിയിൽ തേങ്ങാക്കൊത്തിട്ട രസികൻ ബീഫ് പെരളൻ, കപ്പയ്ക്കൊപ്പം സൂപ്പർ രുചിയിൽ തയാറാക്കാം.

ചേരുവകൾ
• ബീഫ് - 1 കിലോഗ്രാം
• സവാള - 1 ഇടത്തരം
• ചെറിയ ഉള്ളി - 30 എണ്ണം
• വെളുത്തുള്ളി - 12 അല്ലി
• ഇഞ്ചി - വലിയ ഒരു കഷണം.
• പച്ചമുളക് - 6 എണ്ണം
• തേങ്ങ - 1/2 മുറി (നീളത്തിൽ അരിഞ്ഞത്)
• വിനാഗിരി -1 ടീസ്പൂൺ
• ഉപ്പ് - പാകത്തിന്

മസാലയ്ക്കു വേണ്ടത്
• മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
• മുളകുപൊടി - 2 ടീസ്പൂൺ
• മല്ലിപ്പൊടി - 3 ടീസ്പൂൺ
• ഇറച്ചിമസാല - 2 ടീസ്പൂൺ
• കുരുമുളകുപൊടി - 1 ടീസ്പൂൺ
• ഗരം മസാല - 3/4 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി തേങ്ങ വറുത്ത് കോരിമാറ്റാം.
  • ഇതേ വെളിച്ചെണ്ണയിലേക്ക് കടുക് പൊട്ടിച്ചു ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് പച്ച മണം മാറുമ്പോൾ  കീറിയ പച്ചമുളകും ചേർത്തിളക്കാം. സവാളയും ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റി എടുക്കാം.
  • വഴന്നു കഴിയുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചിമസാല എന്നിവയും കുറച്ചു വെള്ളവും കൂടി ചേർത്ത് എണ്ണ തെളിയുമ്പോൾ ചെറിയ കഷണങ്ങളാക്കിയ ബീഫും ചേർത്ത് കൊടുക്കാം. അവശ്യത്തിനുള്ള ഉപ്പും, വിനാഗിരിയും, വറുത്ത തേങ്ങാക്കൊത്തും ചേർത്തിളക്കി വേവിച്ചെടുക്കാം.
  • വെന്ത് കഴിയുമ്പോൾ കുരുമുളകുപൊടിയും ഗരം മസാലയും കറിവേപ്പിലയും ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി വരട്ടി എടുക്കാം. 
  • നല്ല നാടൻ ബീഫ് പെരളൻ റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com