ADVERTISEMENT

ചോറിനും അപ്പത്തിനും കൂട്ടാവുന്ന ഉഗ്രൻ ടേസ്റ്റുള്ള ബീഫ് ഫ്രൈ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ 

  • ബീഫ്   - 500 ഗ്രാം 
  • ചെറിയ ഉള്ളി - 4 എണ്ണം 
  • വെളുത്തുള്ളി - 15 അല്ലി 
  • ജീരകം - 1  ടീ സ്പൂൺ 
  • തേങ്ങ ചിരകിയത് - 1/ 2 മുറി തേങ്ങയുടേത് 
  • മുളക് പൊടി
  • മഞ്ഞൾ പൊടി
  • ഉപ്പ് - ആവശ്യത്തിന് 
  • നാരങ്ങാ നീര് - 1  നാരങ്ങായുടേത് 
  • ടൊമാറ്റോ സോസ് - 
  • ചില്ലി സോസ് -
  • കാപ്സിക്കം - 1 എണ്ണം 
  • കുരുമുളക് പൊടി - 1/ 2 ടീ  സ്പൂൺ 
  • കശ്‍മീരി മുളകുപൊടി - 1 ടീ  സ്പൂൺ 
  • ബിരിയാണി മസാല/ഇറച്ചി മസാല - 1/ 4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം 

ബീഫ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അല്പം ഉപ്പും മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് പുഴുങ്ങി എടുക്കുക. അതിനുശേഷം പുഴുങ്ങിയെടുത്ത ബീഫിൽ  ആവശ്യത്തിന് മുളകുപൊടി, മഞ്ഞൾ പ്പൊടി, ഉപ്പ്, നാരങ്ങാ നീര് എന്നിവ പുരട്ടി കുറച്ചു സമയം വച്ച ശേഷം പൊരിച്ചെടുക്കാം. ബീഫിന് കുറച്ചു കൂടി ടേസ്റ്റ് കൂട്ടാനായി കുറച്ച് ടൊമാറ്റോ സോസ്, ചില്ലി സോസ്, ഒരു തക്കാളി, ഒരു കാപ്സിക്കം എന്നിവ കൂടി ഇതിലേക്ക് ചേർക്കാം. 

സ്റ്റൗ കത്തിച്ച് ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് എണ്ണ  ഒഴിച്ച്  ഒരു മുറി തേങ്ങാ ചിരകിയതും ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം ഇവയെല്ലാം കൂടി വറുത്തെടുക്കുക. തീ ഓഫ് ചെയ്ത ശേഷം  ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും കാപ്സിക്കവും ചേർക്കുക. അതിനുശേഷം വറുത്ത ബീഫ് ഇട്ടു കൊടുത്ത് സ്റ്റൗ ഓണാക്കുക. ഇനി ഇതിലേക്ക് ചില്ലി സോസും ടൊമാറ്റോ സോസും അര ടീസ്പൂൺ കുരുമുളകു പൊടി, ഒരു ടീ സ്പൂൺ കാശ്‍മീരി മുളകുപൊടിയും കൂടി ചേർത്തിളക്കി 5 -10 മിനിറ്റു വരെ മൂടി വയ്ക്കുക. അതിനു ശേഷം കാൽ ടീ സ്പൂൺ ബിരിയാണി മസാല (ഇറച്ചി മസാല ഇല്ലാത്തതുകൊണ്ട്), ഒരു ചെറു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ഇതിലേക്ക് ചേർത്ത് നന്നായൊന്നു മിക്സ് ചെയ്‌ത്‌ തീ  ഓഫ് ചെയ്യുക. ബീഫ് റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com