ADVERTISEMENT

ചൂടോടെ കഴിക്കാൻ രുചികരവും പെട്ടെന്ന് തയാറാക്കാവുന്നതുമായ റവ ദോശ.

ചേരുവകൾ:

  • റവ – ഒരു കപ്പ്
  • അരിപ്പൊടി – ഒരു കപ്പ്
  • മൈദ – കാൽ കപ്പ് 
  • പച്ചമുളക് – രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
  • ഇഞ്ചി ചെറിയ കഷണം – ചെറുതായി അരിഞ്ഞത്
  • കറിവേപ്പില – ഒരു തണ്ട് ചെറുതായി അരിഞ്ഞത്
  • കുരുമുളകുപൊടി – കാൽ ടീസ്പൂൺ
  • മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്
  • സവാള – ഒരെണ്ണം പൊടിയായി അരിഞ്ഞത്

തയാറാക്കുന്ന വിധം 

  • ഒരു ബൗളിൽ ചേരുവകളെല്ലാം ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഒരു കപ്പ് വെള്ളവും കാൽസ്പൂൺ ഉപ്പും കൂടി ചേർത്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക.
  • അതിനുശേഷം ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. 
  • ദോശമാവ് ഏകദേശം മോരും വെള്ളത്തിന്റെ  പരുവത്തിൽ ആയിരിക്കണം. ദോശ ഉണ്ടാക്കാൻ ഒരു പാൻ അടുപ്പിൽ വച്ച് നന്നായി ചൂടായി വരുമ്പോൾ ദോശ മിക്സ് ഒരു ചെറിയ ബൗൾ ഉപയോഗിച്ച് നന്നായി ഇളക്കിയതിനുശേഷം ഒഴിച്ചു കൊടുക്കാം ദോശ ഒരുവിധം ചൂടായി വരുമ്പോൾ അൽപം നെയ്യ് മുകളിൽ ഒഴിച്ചു കൊടുക്കാം. നന്നായി മൊരിഞ്ഞു വരുമ്പോൾ ഒരു പ്ലേറ്റിലേക്ക് മാറ്റാം. ചൂടോടെ ചട്നിക്കൊപ്പം വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com