ജീരാ റൈസ്, എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഉച്ചഭക്ഷണം
Mail This Article
×
വെജ് – നോൺവെജ് കറികൾക്കൊപ്പം കഴിക്കാൻ സൂപ്പർ രുചിയിൽ തയാറാക്കാം ജീരാ റൈസ്.
ചേരുവകൾ
- ബസ്മതി റൈസ് – 1 ഗ്ലാസ്
- ജീരകം – 1 ടീസ്പൂൺ
- പച്ചമുളക് – 1
- ഗ്രാമ്പൂ – 2
- ഏലക്ക – 2
- ബിരിയാണി ഇല – 1
- നാരങ്ങാ നീര് – ചെറുനാരങ്ങയുടെ പകുതി
- മല്ലിയില
- എണ്ണ – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർക്കാനായി വയ്ക്കുക.
- ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ ജീരകം ചേർക്കുക.
- മസാല ഇടുക. പച്ചമുളക് ചേർക്കുക.
- അതിനു ശേഷം അരി ചേർക്കുക. വെള്ളം ഒഴിക്കുക.
- ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും ചേർക്കുക.
- തിളച്ചു വന്നതിനു ശേഷം തീ കുറച്ചു വച്ച് വേവിച്ചെടുക്കുക.
- അവസാനം മല്ലിയില ഇട്ടു വാങ്ങുക. ജീരാ റൈസ് തയാർ.
English Summary : Jeera Rice Quick Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.