മാൽപുവ, എളുപ്പത്തിൽ ഒരു പലഹാരം
Mail This Article
×
മൈദയും റവയും ഉപയോഗിച്ചു പ്രത്യേകം തയാറാക്കുന്ന ഒരു പലഹാരമാണ് മാൽപുവ. വീട്ടിൽ ലഭ്യമാക്കുന്ന വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ മാൽപുവ ഉണ്ടാക്കിയെടുക്കാം.
ചേരുവകൾ:
- മൈദ - 1½ കപ്പ്
- വറുത്ത റവ - ¾ കപ്പ്
- പഞ്ചസാര - ½ കപ്പ്
- ബേക്കിങ് സോഡ - ¼ ടീസ്പൂൺ
- ഉപ്പ് - ¼ ടീസ്പൂൺ
- ഇളം ചൂടുവെള്ളം - 2 കപ്പ്
- ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ
- ഓയിൽ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോ കാണാം
- ഒരു പാത്രം എടുത്ത് അതിലേക്ക് മൈദയും റവയും പഞ്ചസാരയും ചേർക്കുക.
- അതിനുശേഷം ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേർത്തു നന്നായി ഇളക്കുക.
- ക്രമേണ ചെറുചൂടുള്ള വെള്ളം ചേർത്തു കട്ടകളൊന്നുമില്ലാതെ നന്നായി ഇളക്കുക.
- ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കുക.
- ഒരു മൂടി കൊണ്ട് മൂടി 20 മിനിറ്റ് മാറ്റി വയ്ക്കുക.
- ബാറ്റർ ഇപ്പോൾ വളരെ കട്ടിയുള്ളതാണെന്ന് തോന്നുന്നുവെങ്കിൽ, കുറച്ച് വെള്ളം ചേർക്കാം.
- ചൂടുള്ള എണ്ണയിൽ ഒരു തവി ബാറ്റർ ഒഴിക്കുക. ബാറ്റർ എണ്ണയിലേക്ക് ഒഴിക്കുമ്പോൾ തീ കൂട്ടിവയ്ക്കുക.
- ബാറ്റർ പൊങ്ങി വരുന്നതുവരെ ഒരു സ്പൂൺ കൊണ്ട് എണ്ണ മുകളിൽ ഒഴിച്ചു കൊടുക്കുക. അത് പൊങ്ങാൻ തുടങ്ങുമ്പോൾ, തീ മീഡിയത്തിലേക്കു മാറ്റുക.
- മീഡിയം തീയിൽ ഇരുവശവും മൊരിഞ്ഞു വരുന്നതുവരെ വറുത്തെടുക്കുക. മാൽപുവ തയാറായി.
Content Summary : Malpua, Few ingredients snack recipe ~ Manorama Online Pachakam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.