പേരയ്ക്ക കൊണ്ടുള്ള ഈ വിഭവം സൂപ്പർ; ആർക്കും ഇഷ്ടമാകും
Mail This Article
പേരയ്ക്ക ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് പഴനിക്ക് സമീപമുള്ള ആയക്കുടി എന്ന ചെറുപട്ടണമാണ്. രക്തത്തിലെ നിയന്ത്രണം മെച്ചപ്പെടുത്താൻ പേരക്കയ്ക്ക് കഴിവുണ്ട്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള പേരയ്ക്ക ഓറഞ്ചിനെ അപേക്ഷിച്ച് നാലിരട്ടി വിറ്റമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്. ഏറ്റവും ഉയർന്ന ആന്റി ഓക്സിഡന്റുകൾ ഉള്ള പഴമായി പേരയ്ക്ക അറിയപ്പെടുന്നു. കുട്ടികൾക്ക് ഏറ്റവും പോഷകപ്രദമായ ഭക്ഷണമാണ് പേരയ്ക്ക.
വിളർച്ച ഒരു പരിധിവരെ പരിഹരിക്കാൻ പേരക്ക വളരെ നല്ലതാണ്.ഉയർന്ന ഗുണങ്ങളുള്ള എളിയ പഴമായി പേരയ്ക്ക തലയുയർത്തി നിൽക്കുന്നു.കൂടുതൽ പേരയ്ക്ക ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.പേരമരത്തിന്റെ വേരു മുതൽ പേരയില വരെ നിറയെ ആരോഗ്യ ഗുണങ്ങൾ ആണ്. ആരോഗ്യകരമായ നിരവധി ഗുണങ്ങൾ പേരക്കയ ഒരു സൂപ്പർ പഴമായി വിശേഷിപ്പിക്കുന്നു. ഈ പഴത്തിൽ 80% ജലാംശം ഉണ്ട്. കാഴ്ചശക്തി മെച്ചപ്പെടുത്താൻ വളരെ നല്ലതാണ് വിറ്റമിൻ എയുടെ സമ്പന്നമായ പേരയ്ക്ക. അപ്പോൾ ഇത്രയും ഗുണങ്ങളുള്ള പേരയ്ക്കകൊണ്ട് ഒരു ജ്യൂസ് ആവാം അല്ലേ.
വേണ്ട ചേരുവകൾ
പഴുത്ത പേരയ്ക്ക ഒന്ന്
പാൽ ഒരു കപ്പ്
പഞ്ചസാര ഒരു ടീസ്പൂൺ
തയാറാക്കേണ്ട വിധം
നല്ല പഴുത്ത പേരക്ക പിന്നെ കുറച്ച് തണുത്ത പാലും ആവശ്യമെങ്കിൽ മാത്രം കുറച്ച് പഞ്ചസാരയും ചേർത്ത് ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക.നല്ല സ്വാദിഷ്ടമായ എനർജറ്റിക്കായ ഒരു ബ്യൂട്ടിഫുൾ ജ്യൂസ് റെഡിയായി.