ADVERTISEMENT

നമ്മളിൽ പലരും തടി നന്നായി കുറയ്ക്കണം എന്ന് ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും രാവിലത്തെ തിരക്കിനിടയിൽ നമ്മൾക്ക് ശരിയായ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയം കിട്ടാറില്ല. ഇത്തരം സന്ദർഭങ്ങളിൽ എളുപ്പത്തിൽ ബ്രേക്ഫാസ്റ്റ ഉണ്ടാക്കാം. തലേദിവസം കുതിർത്തുവച്ച ഓട്സും ചിയ സീഡ്സും ഉണ്ടെങ്കിൽ പ്രാതൽ ഗംഭീരം. ഇതെങ്ങനെ എളുപ്പത്തിൽ തയാറാക്കുന്നു എന്ന് നോക്കാം. 

ചേരുവകൾ 

•ഓട്സ് - 1 കപ്പ്
 •ഫാറ്റ് കുറഞ്ഞ പാല് - 4 കപ്പ് 
•ഡ്രൈ ഫ്രൂട്ട്സ് - 6 ടേബിൾ സ്പൂൺ
 •അരിഞ്ഞ നട്ട്സ് - 4 ടേബിൾസ്പൂൺ 
•സ്ട്രോബെറി അരിഞ്ഞത് - അരക്കപ്പ് 
•കുരുകളഞ്ഞ ഡേറ്റ്സ് അരിഞ്ഞത് - അരക്കപ്പ് 
•ബ്ലൂബെറി - അരക്കപ്പ് 
•പഴം അരിഞ്ഞത് - അരക്കപ്പ്
•ചിയ സീഡ്സ് - 4 ടേബിൾ സ്പൂൺ 

•ഒരു പാനിൽ ഓട്സ് ചെറുതായി വറുത്തെടുക്കുക, ശേഷം ഇത് മാറ്റിവയ്ക്കുക. മറ്റൊരു പാനിൽ പാല് തിളപ്പിച്ചതിനുശേഷം അത് ചൂടാറാനായിട്ട് മാറ്റിവയ്ക്കുക. ഈ ചൂടാറിയ പാലിലേക്ക് നേരത്തെ വറുത്തുവെച്ച ഓട്സും, ഡ്രൈ ഫ്രൂട്ട്സും, ചിയ സീഡ്സും, നട്സും കൂടിയിട്ട് നന്നായി ഇളക്കി ഫ്രിജിൽ വയ്ക്കുക. 

•അടുത്ത ദിവസം രാവിലെ ഇതിലേക്ക് അരിഞ്ഞുവെച്ച ഫ്രഷ് ഫ്രൂട്ട്സും കൂടിയിട്ട് വിളമ്പാം.

•ഇതുപോലെയുള്ള ബ്രേക്ക്ഫാസ്റ്റുകൾ കഴിക്കുന്നത് കൊണ്ട് തടി കുറയും എന്നുള്ളത് മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വൈറ്റമിനുകള്‍ കിട്ടുകയും ചെയ്യുന്നു.

English Summary:

Chia Seed Pudding Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com