ചിക്കൻ കീമ റൈസ് പെട്ടെന്ന് തയാറാക്കാം
Mail This Article
×
പെട്ടെന്നു തയാറാക്കാവുന്ന ചിക്കൻ കീമ റൈസ് ചൂടോടെ കഴിച്ചാൽ രുചി കൂടും.
1. എണ്ണ – പാകത്തിന്
2. സവാള (പൊടിയായി അരിഞ്ഞത്) – 1 എണ്ണം
3. ഏലയ്ക്ക – 2 എണ്ണം
ഗ്രാമ്പൂ – 2 എണ്ണം
കറുവാപ്പട്ട – ഒരിഞ്ചു കഷണം
4. മുളകുപൊടി– 1 ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ½ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. മിൻസ്ഡ് ചിക്കൻ – 1 കപ്പ്
6. ബസ്മതി അരി വേവിച്ചത് – 1 കപ്പ്
പാകം ചെയ്യുന്ന വിധം
∙എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙മസാല മണം വരുമ്പോൾ മിൻസ്ഡ് ചിക്കൻ ചേർത്തു നന്നായി ഇളക്കുക.
∙ചിക്കൻ മിൻസ് വെന്ത ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറും ചേർത്തിളക്കി വാങ്ങുക.
∙ചൂടോടെ വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.