രുചിസമൃദ്ധിയിൽ മേടപ്പുലരി
Mail This Article
കണ്ണനെ കണി കണ്ടുണരുന്ന മേടപ്പുലരിയിൽ രുചി പകരാൻ തനി നാടൻ വിഭവങ്ങൾ ഒരുക്കാം. വടക്കന്‍ കേരളത്തിൽ ഓണത്തേക്കാളേറെ പ്രാധാന്യം വിഷുവിനാണ്. കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേര്‍ന്ന് ആഘോഷം ഗംഭീരമാക്കും. മധ്യകേരളത്തിലും വിഷു കേമമായി തന്നെ ആഘോഷിക്കും. എന്നാല്‍ തെക്കോട്ട് പോകുന്തോറും കണി കാണലിലും ക്ഷേത്ര ദര്‍ശനത്തിലും വിഷു കൈനീട്ടത്തിലും മാത്രം ഒതുങ്ങും ആഘോഷം.
നോൺവെജ് സ്പെഷലാണ് നോർത്ത് മലബാറിൽ....
നോർത്ത് മലബാറിലെ വിഷു ആഘോഷത്തിന് ചില പ്രത്യേകതകൾ ഉണ്ട്. പച്ചക്കറികൾ കൊണ്ടുള്ള എല്ലാ വിഭവങ്ങളും ഉണ്ടെങ്കിലും ഒരു നോൺവെജ് വിഭവവും ഇവിടെ വിഷു സദ്യയ്ക്ക് കാണും. ചോറുണ്ണുന്നതിന് മുൻപ് ഇലയിൽ പപ്പടവും പഴവും കുഴയ്ക്കുക എന്നൊരു സമ്പ്രദായവും ഇവിടുണ്ട്. രണ്ട് പപ്പടം നന്നായി പൊടിച്ച് പഴം ഉടച്ചതും നെയ്യും പഞ്ചാസാരയും യോജിപ്പിച്ച് കഴിച്ചതിനു ശേഷമാണ് ചോറ് കഴിക്കുന്നത്.
വിഷുദിനത്തിൽ തയാറാക്കാവുന്ന സ്പെഷൽ വിഭവങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. വിഷു സ്പെഷൽ പ്രഭാത ഭക്ഷണം
വിഷുക്കണി കണ്ട ശേഷം രുചിയോടെ വിളമ്പാം അവൽ അട....Read Recipe
2. വിഷുക്കട്ട ഇല്ലാതെ എന്ത് വിഷു ആഘോഷം
ഏറെ രുചികരമായ മറ്റൊരു പ്രാതൽ വിഭവമാണ് വിഷുക്കട്ട, ഒന്ന് കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയാണ്...Read Recipe
3.വിഷു സദ്യ
ഉത്സവങ്ങളും ആഘോഷങ്ങളും ഏതു തന്നെയായാലും മലയാളിക്ക് സദ്യ പ്രധാനമാണ്. പലതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെയായി വിഭവസമൃദ്ധമായ സദ്യ തന്നെ വിഷുവിന് തയാറാക്കും. മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് വിഷുസദ്യയില്‍ പ്രധാനം. മാമ്പഴ പുളിശ്ശേരിയും ചക്ക അവിയലും ഇടിച്ചക്ക തോരനും പഴങ്ങൾ ചേർത്ത പച്ചടിയും ചക്ക പ്രഥമനും പാൽപായസവും ആണ് വിഷു സദ്യയിലെ പ്രധാന ആകർഷണങ്ങൾ...Read Recipe
4. പഴം പ്രഥമനാണെങ്കിൽ സദ്യ ബഹുകേമം...
തൊടിയിൽ തന്നെയുള്ള ചക്കപ്പഴവും മാമ്പഴവും ഏത്തപ്പഴവും പൈനാപ്പിളും ഓക്കെയാണ് വിഷുപ്പായസത്തിന്റെ പ്രധാന ചേരുവകൾ. പ്രഥമനില്ലാതെ സദ്യയില്ല. പഴംപ്രഥമനാണെങ്കിൽ സദ്യ ബഹുകേമം എന്നാണ് വയ്പ്പ്, പഴം പ്രഥമൻ എങ്ങനെ തയാറാക്കാ മെന്നു നോക്കാം. Read Recipe
5. കൃത്രിമ നിറം ചേർക്കാത്ത പിങ്ക് ചൗവരി പായസം
ആഘോഷങ്ങൾ പൂർണ്ണമാകുന്നത് മധുരം രുചിച്ചാണ്, ഇതാ വ്യത്യസ്ത രുചിയിലുള്ള പായസ രുചികൾ...Read Recipe
ചേരുവകൾ:
- നെയ്യ് – ഒന്നര ടേബിൾ സ്പൂൺ
- അണ്ടിപരിപ്പ് – ഒരു ടേബിൾ സ്പൂൺ
- ഉണക്കമുന്തിരി – അര ടേബിൾ സ്പൂൺ
- ചൗവ്വരി – അരക്കപ്പ്
- വെള്ളം – അരക്കപ്പ്
- ബീറ്റ്റൂട്ട് ജ്യൂസ് – ഒരു കപ്പ്
- പഞ്ചസാര – മുക്കാൽ കപ്പ്
- പാൽ – രണ്ടര കപ്പ്
- ഏലക്കായ പൊടിച്ചത് – 1 ഒന്ന്
തയാറാക്കുന്ന വിധം
- അര കഷ്ണം ബീറ്റ്റൂട്ട് ഒന്നര കപ്പ് വെള്ളത്തിൽ നന്നായി പാചകം ചെയ്തു ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് ആക്കി മാറ്റിവയ്ക്കുക.
- ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റി വയ്ക്കുക ഇതിലേക്ക് ചൗവ്വരി കൂടി ചേർത്ത് 5 മിനിറ്റ് ചെറുതീയിൽ വറക്കുക. അരക്കപ്പ് വെള്ളവും ബീറ്റ്റൂട്ട് ജ്യൂസും ഒഴിച്ച് നിറം മാറുന്നത് വരെ ചെറുതീയിൽ തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാര കൂടി ചേർത്ത് ഇളക്കുക.
- രണ്ടര കപ്പ് പാലും ഏലയ്ക്കായ പൊടിയും കൂടി ചേർത്തതിനുശേഷം പകുതി അളവിൽ എത്തുന്നതുവരെ ചെറുതീയിൽ കുറുക്കി എടുക്കുക. ചൗവ്വരി ഒരു 90% വെന്താൽ മതി.
- ബാക്കിയുള്ളത് അടച്ചു വയ്ക്കുമ്പോൾ വെന്തു കിട്ടും. ഇരിക്കും തോറും ഈ പായസം കുറുകും എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.
English Summary : Vishu sadya, A complete recipe list.