ഇത്ര സിംപിളോ! അടിപൊളി ബീഫ് ഡ്രൈ ഫ്രൈ ഇനി വീട്ടിൽ തയാറാക്കാം
Mail This Article
ബീഫ് കറിയായും ഫ്രൈയായും റോസ്റ്റായുമൊക്കെ മിക്കവർക്കും പ്രിയമാണ്. നീളത്തിൽ മുറിച്ച ബീഫ് നല്ലവണ്ണം ഫ്രൈ ചെയ്ത് എടുക്കുന്നത് കാഴ്ചയിൽ മാത്രമല്ല കഴിക്കാനും സൂപ്പറാണ്. നല്ല മൊരിഞ്ഞ പൊറോട്ടയുടെ കൂടെ കഴിക്കണം. അതല്ലാതെ വെറുതെ കറുമുറെ കഴിക്കാനും അടിപൊളിയാണ്. ഇനി ഹോട്ടലുകളിൽ കിട്ടുന്നപോലെയുള്ള ബിഡിഎഫ് അല്ലെങ്കിൽ ബീഫ് ഡ്രൈ ഫ്രൈ വീട്ടിൽ ഉണ്ടാക്കിയാലോ?എങ്ങനെയെന്നു നോക്കാം.
കഷ്ണങ്ങളായി എടുക്കാത്ത ബീഫിലേക്ക് മുളക്പ്പൊടിയും മല്ലിപ്പൊടി മഞ്ഞപ്പൊടിയും കുരുമുളക്പ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് കുക്കറില്‍ വേവിക്കാന്‍ വയ്ക്കാം. വെന്ത് തണുത്ത ശേഷം കത്തികൊണ്ട് നീളത്തിൽ മുറിച്ചെടുക്കണം. ബീഫ് വേവിച്ചെടുത്ത വെള്ളം കളയരുത്.
മറ്റൊരു ബൗളിൽ ഒരു സ്പൂൺ മുളക്പ്പൊടിയും കുരുമുളക്പ്പൊടിയും പെരുംജീരകവും ഗരംമസാലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും രണ്ടു സ്പൂൺ കോൺഫ്ളവറും ഉണക്കമുളക് ചതച്ചതും ആവശ്യത്തിനുള്ള ഉപ്പും ബീഫ് വേവിച്ചെടുത്ത വെള്ളവും അരിഞ്ഞ ബീഫും ഒരു സ്പൂൺ വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. 15 മിനിറ്റ് നേരം ബീഫ് മാരിനേറ്റ് ചെയ്യുവാനായി വയ്ക്കണം. ശേഷം വെളിച്ചെണ്ണയിൽ വറുത്തു കോരി എടുക്കണം. ഒപ്പം കറിവേപ്പിലയും വറുത്തു ചേർക്കാം. ഞൊടിയിടയിൽ ബീഫ് ഡ്രൈ ഫ്രൈ റെഡി.
English Summary: Beef Dry Fry Recipe