ഇങ്ങനെയൊരു കോമ്പിനേഷൻ നിങ്ങൾ കഴിച്ചിട്ടുണ്ടോ? വെറൈറ്റി തന്നെ!

Mail This Article
മധുരമൂറുന്ന പായസം ഏതായാലും മിക്കവർക്കും പ്രിയമാണ്. ഇനി പായസം പോലെ തന്നെ രുചിയൂറു മറ്റൊരു വിഭവം തയാറാക്കാം. ഏത്തപ്പഴം കഴിക്കാത്ത കുട്ടികളും ഈ വിഭവം കഴിച്ചോളും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
നല്ല പഴുത്ത ഏത്തപ്പഴം തൊലികളഞ്ഞ് രണ്ടായി മുറിക്കാം. ശേഷം പാത്രത്തിൽ വെള്ളം നിറച്ച് ഏത്തപ്പഴം ചേർത്ത് വേവിക്കാം. വെള്ളം ചൂടാകുമ്പോൾ അതിലേക്ക് ശർക്കര പൊടിയും ഏലയ്ക്കായും ചേർത്ത് നന്നായി തിളപ്പിക്കാം. ശർക്കര നന്നായി കുറുകി വരുമ്പോൾ തീ അണയ്ക്കാം.
ശേഷം മറ്റൊരു പാനിൽ പപ്പടവും കാച്ചിയെടുക്കാം. സംഭവം റെഡി. ശർക്കരപാനിയിൽ വെന്ത പഴവും പപ്പടവും ചേർത്ത് കുഴച്ച് കഴിക്കാം. സൂപ്പർ സ്വാദാണ്. അധികം സമയവും കളയാതെ തന്നെ ഈ മധുരമൂറും വിഭവം തയാറാക്കാവുന്നതാണ്.