കോടീശ്വരന് മുഷിഞ്ഞു നാറിയ പുതപ്പ്, ദേഹം തുടച്ചത് തിളച്ച വെള്ളംകൊണ്ട്; രാജൻപിള്ളയുടെ കഥ
Mail This Article
കേരളത്തിന്റെ മണ്ണിൽനിന്ന് ആഗോള വ്യവസായ ഭൂമികയിലേക്ക് ഉയർന്ന ബിസ്കറ്റ് രാജാവ് രാജൻപിള്ള ജുഡീഷ്യൽ കസ്റ്റയിലിരിക്കെ മരിച്ചിട്ട് മൂന്നു പതിറ്റാണ്ടാകുകയാണ്. ആ മരണത്തിനു കോടതി വിധിച്ചത് വെറും 10 ലക്ഷം രൂപ നഷ്ടപരിഹാരം. മരണത്തിനു പിന്നാലെ, ദുരൂഹത നീക്കാൻ കുടുംബം നടത്തിയ പോരാട്ടങ്ങളൊന്നും ലക്ഷ്യത്തിൽ എത്തിയില്ല. പാർലമെന്റിൽ വരെ ആ മരണം ചർച്ചയായി. അന്വേഷണം നടത്തണമെന്ന ആവശ്യം സിബിഐ പോലും നിഷേധിച്ചു. അങ്ങനെ നിഷേധിക്കപ്പെടേണ്ട ഒരു വ്യക്തിയാണോ രാജൻപിള്ള? 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ഒതുക്കാവുന്നതാണോ ആ വ്യവസായിയുടെ ജീവിത മൂല്യം? തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയവെ രാജൻ പിള്ള മരണത്തിനു കീഴടങ്ങുകയായിരുന്നില്ല, കീഴടക്കുകയായിരുന്നു. അന്വേഷണ കമ്മിഷനു മുന്നിൽ സാക്ഷികൾ അതൊക്കെ വള്ളിപുള്ളി വിടാതെ പറഞ്ഞെങ്കിലും കറുത്ത ശക്തികളെ വെളിച്ചത്തേക്ക് പിടിച്ചുകൊണ്ടു വരാൻ, മൂന്നു പതിറ്റാണ്ടാകുമ്പോഴും കഴിഞ്ഞിട്ടില്ല. അത്രമാത്രം കരുത്തുണ്ട് ആ കറുത്ത ശക്തിക്ക് അന്നും ഇന്നും. ആരാണത്?. രാജ്യം സ്വാതന്ത്ര്യം നേടിയ വർഷത്തിലാണ് രാജൻപിള്ള ജനിച്ചത്, 1947ൽ. നാൽപത്തിയെട്ടാമത്തെ വയസ്സിൽ, സ്വതന്ത്ര ഇന്ത്യയിൽ, 4 ദിവസത്തെ ജയിൽ വാസത്തിനിടയിൽ കയ്യിൽ കരുതിയ ഇഡ്ഡലി കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതെ, ആസൂത്രിത കൊലപാതകമെന്നു തോന്നാവുന്ന തരത്തിൽ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു വ്യവസായ ലോകത്തെ ഈ രാജാവിനെ. ആരായിരുന്നു രാജൻപിള്ള? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണം ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നത്?