‘കോൺഗ്രസിൽ ഇരുന്ന് ബിജെപിക്കായി പണിയെടുക്കുന്നവരേ...’: ‘എലികൾക്ക്’ രാഹുലിന്റെ മുന്നറിയിപ്പ്; ആരാണ് ആ 20–30 പേർ?

Mail This Article
മൃഗങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്വഭാവങ്ങൾ മനുഷ്യർ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതലേയുള്ളതാണു രണ്ടും തമ്മിലുള്ള താരതമ്യം. രാഷ്ട്രീയക്കാരെ അവരുടെ നല്ലകാലത്ത് സിംഹം, കടുവ, ചീറ്റപ്പുലി തുടങ്ങിയവയുമായി ഉപമിക്കുന്നതു ശൗര്യത്തിന്റെ പേരിലാണ്. മൃഗനാമങ്ങൾക്കൊപ്പം ‘പല്ലു കൊഴിഞ്ഞ’ എന്നു ചേർത്തുപറയുന്നത് രാഷ്ട്രീയക്കാർ വളരെ സീനിയറാകുമ്പോഴും തന്ത്രങ്ങൾ ഫലിക്കാതെ വരുമ്പോഴുമാണ്. തൊലിക്കട്ടിയുടെ പേരിൽ കാണ്ടാമൃഗത്തോടും തരംപോലെയുള്ള നിലപാടുമാറ്റങ്ങളുടെ പേരിൽ ഓന്തിനോടും ഉപമിക്കുന്നു. ഇങ്ങനെയൊക്കെ മനുഷ്യലോകത്തു സംഭവിക്കുന്നെന്ന് അറിയാത്തതിനാൽ പ്രയോഗങ്ങൾ അപകീർത്തികരമെന്നു മൃഗങ്ങൾ പരാതിപ്പെടുന്നില്ല. ഏതാനും വർഷം മുൻപ് ഒഡീഷയിലെ കോൺഗ്രസ് നേതാവ് നിരഞ്ജൻ പട്നായിക് പാർട്ടിയിലെ ചിലരെ വിളിച്ചത് എലിയെന്നാണ്. സാധാരണമല്ലാത്ത താരതമ്യം. ആരുടെയും പേരു പറയാതെയായിരുന്നു നിരഞ്ജന്റെ എലിവിളി. എന്നാൽ, രാഷ്ട്രീയത്തെ പണമുണ്ടാക്കാൻ മാത്രം ഉപയോഗിക്കുന്നവർ പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുകയാണെന്നും പാർട്ടി ആശയങ്ങളോടും ജനത്തോടും കൂറില്ലാത്ത അവരെ പുറത്താക്കി പുര വൃത്തിയാക്കണമെന്നും നിരഞ്ജൻ വിശദീകരിച്ചപ്പോൾ അതു തന്നെ ഉദ്ദേശിച്ചു മാത്രമാണല്ലോ എന്നു പലർക്കും തോന്നി.