പ്രാതലിന് പിണറായി ക്ഷണിച്ചതോ, നിർമല ‘കീഴടങ്ങിയതോ’? വാക്കിൽ മധുരം, ‘നോക്കി’ൽ തല്ല്; ഊഷ്മളമാക്കുകയാണോ കേന്ദ്ര–കേരള ബന്ധം?

Mail This Article
മുഖ്യമന്ത്രിയുടെ ഒരു മണിക്കൂറും പ്രഭാത ഭക്ഷണവും പാഴായി. ആറാം ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി എന്തിനാണ് കൂടിക്കണ്ടത്? ഉരുകിയ മഞ്ഞ് ഇത്രവേഗം പഴയ രൂപത്തിലായത് എന്തുകൊണ്ടാണ്? സിപിഎമ്മിനെ ഉൾപ്പെടെ കുഴയ്ക്കുന്നതാണ് പ്രശ്നം. മുഖ്യമന്ത്രിയെ ധനമന്ത്രി കേരള ഹൗസിൽ ചെന്നു കണ്ടതിനെച്ചൊല്ലി ബിജെപിയിൽ അതൃപ്തി നുരഞ്ഞു പൊന്തുകയായിരുന്നു. അതിനെ തടുക്കാൻ രാജ്യസഭയിൽ കിട്ടിയ അവസരം ധനമന്ത്രി മുതലാക്കി. സിപിഎമ്മിന്റെ വ്യവസായ നയമാണ് കേരളം രക്ഷപ്പെടാത്തതിനു കാരണമെന്ന് ആരോപിച്ച ധനമന്ത്രി, സംസ്ഥാനത്തെ ‘നോക്കുകൂലി’യെക്കുറിച്ച് സഭയ്ക്കാകെ ക്ലാസുമെടുത്തു. സഭാരേഖകളിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: കേരളത്തിന്റെ പേരു പറഞ്ഞ് ധനമന്ത്രി വിമർശിച്ചപ്പോൾ എതിർക്കാൻ ശ്രമിച്ചത് സിപിഐയിലെ പി.സന്തോഷ് കുമാർ മാത്രമാണ്. അതിന് അരമണിക്കൂർ മുൻപ്, ചോദ്യോത്തരവേളയിൽ സിപിഎമ്മിലെ ജോൺ ബ്രിട്ടാസ് ധനമന്ത്രിക്ക് പ്രത്യേകം നന്ദി പറഞ്ഞിരുന്നു, കേരള ഹൗസിൽ പോയി മുഖ്യമന്ത്രിയുമൊത്ത് പ്രാതൽ കഴിച്ചതിന്. ബാങ്കുകളിലെ കിട്ടാക്കടത്തെക്കുറിച്ച് ചോദ്യമുന്നയിക്കുന്നതിനു മുൻപാണ് ഈ നന്ദിപ്രകടനം ബ്രിട്ടാസ് നടത്തിയത്.