ADVERTISEMENT

പാസ്‌വേഡ് മറുന്നു പോകുന്നത് പലർക്കും പ്രശ്നമാണ്. സുരക്ഷയ്ക്കായി അടിക്കടി പാസ്‌വേഡുകൾ മാറ്റുന്നതിനാൽ പഴയതും പുതിയതും തമ്മിൽ തെറ്റിപ്പോകുന്നതും പതിവാണ്. ഓർമിക്കാൻ എളുപ്പമുള്ള പാസ്‌വേഡുകളായാൽ അവ പെട്ടെന്ന് ഹാക് ചെയ്യപ്പെടാം എന്ന ഭീഷണിയും ഉണ്ട്. അതുകൊണ്ട്, പാസ്‌വേഡ് മറന്നു പോയാൽ എന്തു ചെയ്യണം എന്നറിയുക.

ഓൺലൈൻ ബാങ്ക് ഇടപാടിന്റെ യൂസർ നെയിമും പാസ്‌വേഡും മാറിയാൽ എങ്ങനെ തിരിച്ചെടുക്കാമെന്നു നോക്കാം. 

∙ പാസ്‌വേഡ് മറന്നാൽ ആദ്യം ലോഗിൻ ക്രെഡൻഷ്യലുകൾ വീണ്ടെടുക്കണം. അതിനു ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോകുക. ‘യൂസർ ഐഡി മറന്നു’ എന്നതിൽ ക്ലിക് ചെയ്യുക.

∙ നിങ്ങളുടെ പാസ്‌ബുക്കിൽ പ്രിന്റ് ചെയ്‌തിട്ടുള്ള 11 അക്ക ഉപഭോക്തൃ വിവരങ്ങൾ (CIF) നൽകുക.

∙ രാജ്യം തിരഞ്ഞെടുക്കുക, റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക, ക്യാപ്‌ചെ കോഡ് എഴുതി വിശദാംശങ്ങൾ സമർപ്പിക്കുക.

∙ നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒറ്റത്തവണ പാസ്‌വേഡ് (OTP) നൽകുക; ‘സ്ഥിരീകരിക്കുക.’ 

∙ ഇപ്പോൾ നിങ്ങളുടെ ഫോണിൽ യൂസർ ഐഡി ലഭിക്കും.

ഇനി പാസ്‌വേഡ്

∙ ഓൺലൈൻ എസ്‌ബി‌ഐ‌ലേക്കു പോയി ‘പാസ്‌വേഡ് മറന്നു’ എന്നു ക്ലിക് ചെയ്യുക.

∙ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുക. റജിസ്റ്റർ ചെയ്ത ഇ–മെയിലിലേക്ക് ഒരു പുതിയ പാസ്‌വേഡ് അയയ്ക്കും.

∙ ആ പാസ്‌വേഡ് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാം. തുടർന്ന് അക്കൗണ്ട് സുരക്ഷിതമായി നിലനിർത്താൻ ആ പാസ്‌വേഡ് മാറ്റി മറ്റൊന്നു കൊടുക്കാം 

ബാങ്ക് ആപ്പിന്റെ യൂസർ ഐഡി മറന്നാൽ എന്തു ചെയ്യണം?

കോവിഡിനും ലോക്ഡൗണിനും ശേഷം ബാങ്കിങ് ആപ് ഉപയോഗിച്ച് ഇടപാടു നടത്തുന്നവർ ഏറെയാണ്. അത്തരം ആപ്പിന്റെ യൂസർ നെയിം മറന്നുപോയാൽ എന്തു ചെയ്യണം?

എസ്‌ബിഐ യോനോ ഉദാഹരണമായി എടുക്കാം.ആദ്യം onlinesbi.com എന്ന ഒഫിഷ്യൽ സെറ്റിൽ പോകുക. പഴ്സനൽ ബാങ്കിങ്ങിൽ പോയി ലോഗിൻ സിലക്ട് ചെയ്യുക.

യൂസർ നെയിം, പാസ്‌വേ‌ഡ് മറന്നു എന്നതിൽ ക്ലിക് ചെയ്യുക. മെനുവിൽനിന്നു Forget my user name തിരഞ്ഞെടുത്ത് ക്ലിക് ചെയ്യുക. നെക്സ്റ്റ് ബട്ടൻ ക്ലിക് ചെയ്യുക. 

തുടർന്ന് സിഐഎഫ് നമ്പർ, രാജ്യം, റജിസ്റ്റേഡ് ഫോൺ നമ്പർ, ക്യാപ്ച്ചെ കോഡ് എന്നിവ പൂരിപ്പിക്കുക. സബ്മിറ്റ് ബട്ടൻ ക്ലിക് ചെയ്യുക. 

ഫോണിൽ വന്ന ഒടിപി അടിച്ച് കൺഫേം ബട്ടൻ ക്ലിക് ചെയ്യുക. സ്ക്രീനിൽ യോനോയുടെ ലോഗിൻ യൂസർ നെയിം കാണാം. ടെക്സ്റ്റ് മെസേജായി ഫോണിലും അതു വരും. 

English Summary : How to Regain Password?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com